തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് പ്രശ്നവുമായി ബന്ധപ്പെട്ട് കെഎസ്യു നടത്തിയ സമരത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സമരം നടത്തുന്നവരുടെ ആവശ്യം എന്തെന്ന് മനസിലാകുന്നില്ല. കോളജ് അവിടെ പ്രവര്‍ത്തിക്കരുതെന്നാണ് ആവശ്യമെങ്കില്‍ അത് നടക്കില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ശ്രമിച്ചിട്ട് നടന്നിട്ടില്ല. അതുകൊണ്ടുതന്നെ ഇക്കാലത്ത് ഒട്ടും നടക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തെറ്റിനെ തെറ്റായി കാണും. പരാതികളില്‍ ശക്തമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments