കൊച്ചി: ഇറാൻ കപ്പലിലുള്ള മലയാളി അജ്‌മലിന്റെ സന്ദേശമെത്തി. താൻ സുരക്ഷിതനാണെന്നും വേഗം തിരികെയെത്തുമെന്നും അജ്‌മൽ വാട്‌സ് ആപ്പ് സന്ദേശത്തിലൂടെ ബന്ധുക്കളെയും, സുഹൃത്തുക്കളെയും അറിയിച്ചു.
ജൂലൈ നാലിന് പുലർച്ചെയാണ് ഇറാനിയൻ കപ്പൽ ‘ഗ്രേസ് -1’ ബ്രിട്ടൻ പിടികൂടിയത്. ബ്രിട്ടൻ പിടിച്ചെടുത്ത ഇറാൻ കപ്പലിലുള്ള മലപ്പുറം വണ്ടൂർ സ്വദേശിയാണ് അജ്‌മൽ. അജ്മൽ ഉൾപ്പെടെ മൂന്ന് മലയാളികളാണ് കപ്പലിലുള്ളത്. ഗുരുവായൂർ സ്വദേശി റെജിൻ, കാസർഗോഡ് ബേക്കൽ സ്വദേശി പ്രജീഷ് എന്നിവരാണ് കപ്പലിലുള്ള മറ്റു മലയാളികൾ.
18000 കിലോ മീറ്ററും, 25 രാജ്യങ്ങളും താണ്ടി സ്‌പെയിനിലെ തെക്ക് തീരപ്രദേശമായ ബ്രിട്ടന്റെ അധീനതയിൽ പെടുന്ന ജിബ്രാൾട്ടർ എന്ന സ്ഥലത്ത് ഭക്ഷണ സാധനങ്ങൾ എടുക്കുവാൻ എത്തിയപ്പോഴാണ് റോയൽ നേവി കമാൻഡോസ് കപ്പൽ പിടിച്ചെടുത്ത് നാവികരെ തടവിലാക്കിയത്. ഇറാനിൽ നിന്ന് 3 ലക്ഷം ടൺ ക്രൂഡ് ഓയിൽ ലോഡ് ചെയ്ത് മെയ് 13 ന് ഫുജൈറയിൽ നിന്നും പുറപ്പെട്ട സൂപ്പർ ടാങ്കർ വിഭാഗത്തിൽ പെട്ട കപ്പലാണ് ബ്രിട്ടൻ പിടിച്ചെടുത്തത്. യൂറോപ്യൻ യൂണിയന്റെ വിലക്ക് ലംഘിച്ചു എന്ന കാരണത്താലാണ് കപ്പൽ പിടിച്ചെടുത്തത് എന്ന് ബ്രിട്ടൻ വ്യക്തമാക്കിയിരുന്നു. ഇതിന് പ്രതികാര നടപടിയായി ബ്രിട്ടൻ കപ്പൽ ഇറാനും പിടിച്ചെടുത്തിരുന്നു. ഇറാൻ പിടിച്ചെടുത്ത കപ്പലിലും മൂന്ന് മലയാളികൾ ഉൾപ്പെട്ടിട്ടുണ്ട്
Post Your Comments