കൊല്ലം : 32 വ്യാജ സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കി ഗ്രേസ് മാര്‍ക്ക് വാങ്ങിയെന്ന പരാതിയിൽ ഒന്നര വർഷത്തിനുശേഷം കേസെടുത്തു. വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി 12 വിദ്യാര്‍ഥികളാണ് ഉന്നത പഠനത്തിന് അര്‍ഹത നേടിയത്. ഒന്നര വര്‍ഷം മുമ്പ് ഡിജിപിക്ക് കൊടുത്ത പരാതിയില്‍ പോലീസ് ഇപ്പോഴാണ് കേസെടുത്തത്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ നടപടി.കേരള റൈഫിള്‍ അസോസിയേഷന്‍ മുന്‍ സംസ്ഥാന സെക്രട്ടറി എറണാകുളം സ്വദേശി വിസി ജെയിംസ്, വ്യാജ സര്‍ട്ടിഫിക്കറ്റിലൂടെ ഗ്രേസ് മാര്‍ക്ക് നേടിയ പാലക്കാട് സ്വദേശിനിയായ വിദ്യാര്‍ഥിനി കെഎസ് നിരഞ്ജന എന്നിവര്‍ക്കെതിരെ കൊല്ലം വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം തുടങ്ങി.
കൊല്ലം ജില്ലാ റൈഫിള്‍ അസോസിയേഷന്‍ സെക്രട്ടറി സജു എസ് ദാസ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഡിജിപിക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കിയത്. 2017 ആഗസ്റ്റ് 21മുതല്‍ 26 വരെ ചെന്നൈയില്‍ നടന്ന സൗത്ത് സോണ്‍ ഷൂട്ടിങ് ചാമ്ബ്യന്‍ഷിപ്പിന്റെ മറവിലാണ് തട്ടിപ്പ്. വിജയികള്‍ക്ക് റൈഫിള്‍ അസോസിയേഷന്റെ ഔദ്യോഗിക സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിന് ഒരാഴ്‌ച മുമ്ബ് വ്യാജ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം നടന്നിരുന്നുവെന്നാണ് പരാതി.
Post Your Comments