തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വിഷയത്തില്‍ വലതുപക്ഷ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യു നടത്തുന്ന സമരത്തിനെരയുള്ള പോലീസ് നടപടികള്‍ക്കെതിരെ ആഞ്ഞടിച്ച് കണ്ണൂര്‍ എം.പി യും മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവുമായി കെ.സുധാകരന്‍. കെഎസ്യുവിനോട് രാഷ്ട്രീയ വൈരാഗ്യം കാണിച്ചാല്‍ പോലീസിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
കാക്കിയുടുപ്പിട്ട പോലീസുകാര്‍ രാഷ്ട്രീയമായി പ്രതികാരം ചെയ്യാന്‍ തുനിഞ്ഞാല്‍ അതിന്‍റെ പ്രതിഫലനം കാക്കിയുടുപ്പ് മറന്നു കൊണ്ട് കോണ്‍ഗ്രസിന്‍റെ ചുണക്കുട്ടികളുടെ ഭാഗത്തു നിന്നും ഉണ്ടാകും. അത് ഉണ്ടാക്കാന്‍ നിങ്ങള്‍ പോലീസുകാര്‍ അവസരം ഉണ്ടാക്കരുത്-സുധാകരന്‍ പറഞ്ഞു.
കാക്കി ഊരിയാല്‍ പോലീസ് സാധാരണ മനുഷ്യരാണെന്ന് ഓര്‍ക്കണം. എവിടെ വെച്ചും കൈകാര്യം ചെയ്യാന്‍ കെഎസ്യുവിന് സാധിക്കും. യൂണിവേഴ്സിറ്റി കോളജ് വിഷയത്തില്‍ കെഎസ്യു നടത്തുന്ന സമരത്തെ അടിച്ചമര്‍ത്താനാണ് പോലീസ് ശ്രമിക്കുന്നത്. കെഎസ്യുവിന്റെ പ്രതിഷേധത്തെ രക്തത്തില്‍ മുക്കി കൊല്ലാമെന്ന് കരുതരുത്. സമരം ചെയ്ത പെണ്‍കുട്ടികള്‍ക്ക് നേരെ പോലീസ് അതിക്രമം കാട്ടി. മനുഷ്യത്വമില്ലാത്ത മുഖ്യമന്ത്രി പറയുന്നത് കേട്ട് പോലീസ് അതിക്രമം നടത്തരുതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments