Latest News

വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു; അടിമുടി മാറ്റങ്ങൾ

മുംബൈ: വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ പ്രഖ്യാപിച്ചത്. വിരാട് കോഹ്ലി തന്നെയാണ് ടീമിനെ നയിക്കുന്നത്. ടെസ്റ്റില്‍ അജിങ്ക്യ രഹാനെയാണ് വൈസ് ക്യാപ്റ്റന്‍. ശിഖര്‍ ധവാന്‍ ടീമിലേക്ക് തിരിച്ചെത്തി. ധോണിക്ക് പകരം ഋഷഭ് പന്ത് ഇടം നേടിയിട്ടുണ്ട്. ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഖലീല്‍ അഹമ്മദ്, നവദീപ് സൈനി എന്നിവര്‍ ഏകദിന – ട്വന്റി 20 ടീമുകളില്‍ ഇടംനേടി. വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ ചാഹര്‍, ദീപക് ചാഹര്‍ എന്നിവര്‍ ട്വന്റി 20 ടീമില്‍ ഇടം നേടി. രവീന്ദ്ര ജഡേജ, രോഹിത് ശര്‍മ, ഋഷഭ് പന്ത് എന്നിവരാണ് മൂന്ന് ടീമുകളിലും ഉള്‍പ്പെട്ട താരങ്ങള്‍. പൃഥ്വി ഷാ, മുരളി വിജയ് എന്നിവര്‍ ടെസ്റ്റ് ടീമിലില്ല. ഓഗസ്റ്റ് മൂന്നിനാണ് പര്യടനം ആരംഭിക്കുന്നത്.മൂന്ന് വീതം ട്വന്റി 20-യും, ഏകദിനങ്ങളും രണ്ട് ടെസ്റ്റും അടങ്ങിയതാണ് പരമ്പര.

shortlink

Related Articles

Post Your Comments

Related Articles


Back to top button