അഹമ്മദാബാദ്: ബിജെപിയ്ക്കെതിരായ പോരാട്ടത്തിന് ഗുജറാത്തിലെ ജനങ്ങളെ ഉണര്‍ത്തണമെന്ന് ഹാർദിക് പട്ടേൽ. കര്‍ഷകരുടെയും യുവജനങ്ങളുടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ ബിജെപി തയ്യാറായിട്ടില്ല. തൊഴിലില്ലായ്മ, ഉയര്‍ന്ന വിദ്യാഭ്യാസ ഫീസ് തുടങ്ങി പ്രശ്നങ്ങള്‍ നിലനില്‍ക്കുമ്പോഴും ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റും ബിജെപി തൂത്തുവാരിയത് കടുത്ത നിരാശയുളവാക്കുന്നതാണെന്നും ഹാർദിക് പട്ടേൽ പറയുകയുണ്ടായി.
ഗുജറാത്തില്‍ ആരും സംസാരിക്കാന്‍ തയ്യാറാകുന്നില്ല. സംസാരിക്കുന്നവർക്ക് ജയിലിലേക്കോ അല്ലെങ്കില്‍ മാനനഷ്ടമോ നേരിടേണ്ടി വരും. പക്ഷെ സംസാരിക്കാൻ തന്നെയാണ് തങ്ങളുടെ തീരുമാനമെന്നും ഹാർദിക് പട്ടേൽ വ്യക്തമാക്കി.
Post Your Comments