കോഴിക്കോട് : പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാന്‍ ഇരട്ടിയിലധികം തുക ഈടാക്കി വ്യാജ വെബ്‌സൈറ്റുകള്‍; തട്ടിപ്പിന് ഇരയാകരുതെന്ന മുന്നറിയിപ്പുമായി വകുപ്പ്. നിലവില്‍ പാസ്‌പോര്‍ട്ട് ഓഫിസുകളുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.passportindia.gov.in
വഴി അപേക്ഷിക്കാന്‍ 1500 രൂപ മാത്രമാണ് ചെലവ്. എന്നാല്‍ വിവിധ വെബ്‌സൈറ്റുകള്‍ 4000 രൂപയോളം വാങ്ങി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി. പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍ അമിത നികുതി ഈടാക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് വ്യാപക പരിശോധന നടത്തിയത്.
സ്വയം പാസ്‌പോര്‍ട്ട് അപേക്ഷ നല്‍കാന്‍ ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എന്‍ജിനില്‍ കയറുന്നയാളെത്തേടി തട്ടിപ്പ് വെബ്‌സൈറ്റുകളാണ് ആദ്യ തിരച്ചിലില്‍ വന്നെത്തുക. ഇതേ വെബ്‌സൈറ്റുകള്‍ 4000 രൂപ ഫീസു വാങ്ങി അപേക്ഷ സ്വീകരിച്ച ശേഷം സര്‍ക്കാരിന്റെ വെബ്‌സൈറ്റ് വഴി 1500 രൂപ ഫീസടച്ച് അപേക്ഷ നല്‍കുകയാണ് ചെയ്യുന്നതെന്നും പാസ്‌പോര്‍ട്ട് ഓഫിസ് സീനിയര്‍ സൂപ്രണ്ട് പറഞ്ഞു. നിലവില്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ mpassportseva എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ എല്ലാവര്‍ക്കും പാസ്‌പോര്‍ട്ട് അപേക്ഷ നല്‍കാന്‍ കഴിയും.
മികച്ച വിദ്യാഭ്യാസമുള്ളവരും സ്ഥിരമായി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുമാണ് തട്ടിപ്പിനിരയാകുന്നതെന്ന് വകുപ്പിലെ അധികൃതര്‍ പറയുന്നു. പ്രായമായവരും അധികം ഇന്റര്‍നെറ്റ് ഉപയോഗിക്കാത്തവരും അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് അപേക്ഷിക്കുക. സ്ഥിരമായി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്ന ഔദ്യോഗിക വെബ്‌സൈറ്റ് അക്ഷയ ജീവനക്കാര്‍ക്ക് സുപരിചിതമായതിനാല്‍ പറ്റിക്കപ്പെടാറില്ല.
Post Your Comments