Latest NewsKerala

മാധ്യമ പ്രവര്‍ത്തകയ്ക്കു നേരെ ഫേസ്ബുക്കില്‍ സിപിഎം- എസ്എഫ്‌ഐ സൈബര്‍ പോരാളികളുടെ തെറി അഭിഷേകം

തിരുവനന്തപുരം: ന്യൂസ് 18 ചാനലിലെ ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ അപര്‍ണാ കുറുപ്പിനു നേരെ സിപിഎം എസ്എഫഐ സൈബര്‍ പോരാളികളുടെ തെറിവിളി. യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ടുകളുടെ പേരിലാണ് അപര്‍ണയ്ക്ക് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത്. അപര്‍ണയുടെ ഫേസ്ബുക്കിലെ പോസ്റ്റുകള്‍ക്കടിയില്‍ കേട്ടലറക്കുന്ന തെറിവിളിച്ചാണ് സൈബര്‍ സഖാക്കളുടെ പ്രതിഷേധം. ഇതിനെതിരെ മറ്റൊരു ഫേസ്ബുക്ക് കുറിപ്പുമായി അപര്‍ണ രംഗത്തെത്തി. സി പി എമ്മിന്റേയും എസ് എഫ് ഐ യുടേയും പേരില്‍ വനിതാ മാധ്യമ പ്രവര്‍ത്തകരെപ്പോലും കേട്ടാലറയ്ക്കുന്ന ഭള്ള് വിളിക്കുന്ന ഈ സൈബര്‍ വെട്ടുക്കിളികള്‍ എങ്ങനെയാണ് സംഘടനയ്ക്ക് മുതല്‍ക്കൂട്ടാകുന്നത് ‘
എന്നായിരുന്നു അപര്‍ണയുടെ ചോദ്യം. ഇതിനെതിരെ ദേശീയ വനിതാ കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവരെ സമീപിക്കാനാണ് അപര്‍ണയുടെ തീരുമാനം.

അപര്‍ണയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഇത് വനിതാ നവോത്ഥാനവും പുരോഗമനവും മുറുകെപ്പിടിക്കുന്ന ഒരു സംഘടനയുടെ യഥാര്‍ത്ഥ അണികളുടെ വകയാണോ? സി പി എമ്മിന്റേയും എസ് എഫ് ഐ യുടേയും പേരില്‍ വനിതാ മാധ്യമ പ്രവര്‍ത്തകരെപ്പോലും കേട്ടാലറയ്ക്കുന്ന ഭള്ള് വിളിക്കുന്ന ഈ സൈബര്‍ വെട്ടുക്കിളികള്‍ എങ്ങനെയാണ് സംഘടനയ്ക്ക് മുതല്‍ക്കൂട്ടാകുന്നത് എന്ന് സൈബര്‍ ഇടത് ടീമുകള്‍ കൂടി ഒന്നാലോചിച്ചാല്‍ നല്ലത് .
പിന്നെ , മിണ്ടാതിരിക്കെടീ , എന്ന് പറഞ്ഞ് ഒക്കെ പേടിപ്പിക്കാന്‍ ഇതൊരു കോളേജ് കാമ്പസല്ലെന്ന് കൂടി അങ്ങറിയിച്ചേക്കുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button