Life Style

വെറും വയറ്റില്‍ ലെമണ്‍ ടീ കുടിച്ചാൽ

തടി കുറക്കാന്‍ ഉപയോഗിക്കുന്ന ഏറ്റവും മികച്ച ആരോഗ്യദായകമായ വഴികളില്‍ ഒന്നാണ് ലെമണ്‍ ടീ. ശരീരത്തിലെ വിഷാംശത്തെ പുറത്തേക്ക് കളയാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് നാരങ്ങ. ചെറുനാരങ്ങയിലെ ആന്റി ഓക്‌സിഡന്റുകള്‍ ആരോഗ്യത്തിനും ചര്‍മ്മത്തിനും ഒരു പോലെ സഹായിക്കുന്ന ഒന്നാണ്. സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരു പോലെ ലെമണ്‍ ടീ മികച്ച ഗുണം നല്‍കുന്നു.

ആദ്യം വെള്ളം നല്ലതു പോലെ തിളപ്പിക്കാം. ഇതിലേക്ക് ചായപ്പൊടി, കറുവപ്പട്ട എന്നിവയിട്ട് തിളപ്പിക്കാം. പിന്നീട് തേയില ഊറ്റിയെടുത്ത ശേഷം ഇതിലേക്ക് ചെറുനാരങ്ങ പിഴിഞ്ഞൊഴിക്കണം. പിന്നീട് ഇതിലേക്ക് അല്‍പം തേനും ചേര്‍ക്കണം. നല്ല ഗുണം നിറഞ്ഞ ലെമണ്‍ ടീ തയ്യാര്‍. തടി കുറക്കാന്‍ മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് ലെമണ്‍ ടീ. ലെമണ്‍ ടീ ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണെന്നത് സത്യം തന്നെ. എന്നാല്‍ ഇത് കഴിക്കേണ്ട സമയമാണ് ഏറ്റവും ഉത്തമം. രാവിലെ വെറും വയറ്റില്‍ ലെമണ്‍ ടീ കഴിക്കുന്നത് കൊണ്ട് എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ആണെന്ന് നോക്കാം.

ടോക്‌സിനെ പുറന്തള്ളാന്‍ സഹായിക്കുന്ന ഒന്നാണ് ലെമണ്‍ ടീ. ഇത് ശരീരത്തിനകത്തുള്ള വിഷാംശമെല്ലാം പുറന്തള്ളുന്നു. ടോക്‌സിന്‍ ശരീരത്തില്‍ ഉണ്ടെങ്കില്‍ അത് പല തരത്തിലുള്ള രോഗങ്ങള്‍ക്കും ഇന്‍ഫെക്ഷനും കാരണമാകുന്നു. എന്നാല്‍ ഈ ലെമണ്‍ ടീ ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ശരീരം മൊത്തം ആരോഗ്യമുള്ളതാക്കി മാറ്റാന്‍ വെറും ലെമണ്‍ ടീ മതി.

പനിക്കും ജലദോഷത്തിനും ഏറ്റവും ഉത്തമ പരിഹാരമാണ് ലെമണ്‍ ടീ. പനിയുടേയും ജലദോഷത്തിന്റേയും ലക്ഷണങ്ങള്‍ കണ്ടാല്‍ തന്നെ ഉടന്‍ ലെമണ്‍ ടീ കഴിക്കാം. ദിവസവും മൂന്ന് നാല് നേരം ഇത് കഴിക്കുന്നത് പനിയെ പമ്പ കടത്തുന്നു. ഇത് രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും കഫം ഇല്ലാതാക്കുകയും ചെയ്യുന്നു. മാത്രമല്ല ഇത് തൊണ്ടയിലെ കഫം നേര്‍ത്തതാക്കി പുറത്തേക്ക് കളയുന്നു. മാത്രമല്ല ഇത് തൊണ്ടക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

നാരങ്ങ നല്ലൊരു ആന്റി സെപ്റ്റിക് ആണ്. ലെമണ്‍ ടീ തയ്യാറാക്കുമ്പോള്‍ ഇതിലുള്ള ആന്റി ബാക്ടീരിയല്‍ ആന്റി വൈറല്‍ പ്രോപ്പര്‍ട്ടീസ് ആണ് ആന്റി സെപ്റ്റിക് മോഡില്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ദിവസേനയുള്ള ഉപയോഗമാണ് രോഗങ്ങളില്‍ നിന്നും അണുബാധകളില്‍ നിന്നും സഹായിക്കുന്നത്. അതുകൊണ്ട് തന്നെ സ്ഥിരമായി ഉപയോഗിക്കുന്നത് നല്ല ഗുണം ചെയ്യുന്നു.

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ലെമണ്‍ ടീ. നാരങ്ങയിലെ സിട്രിക് ആസിഡ് ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കും. ഇത് കിഡ്‌നി സ്റ്റോണ്‍ പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. പ്രകൃതിദത്തമായ ആന്റി ഓക്‌സിഡന്റുകള്‍ സ്‌കര്‍വ്വി പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഇത് ശരീരത്തിലെ ടോക്‌സിന്‍ പുറന്തള്ളുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button