തിരുപ്പതി: ഭൂമി കിളയ്ക്കുന്നതിനിടെ കര്ഷകന് ലക്ഷങ്ങൾ വിലവരുന്ന വജ്രക്കല്ല് ലഭിച്ചു.വജ്രം ലഭിച്ചയുടന്‍ കര്ഷകന് ഇത് അല്ല ഭക്ഷ് എന്ന വജ്രവ്യാപാരിക്ക് 13.5 ലക്ഷം രൂപയ്ക്ക് വിറ്റു. എന്നാൽ അറുപത് ലക്ഷം രൂപ വിലവരുന്നതാണിത്. സംഭവം പുറത്തറിഞ്ഞതോടെ പോലീസ് അന്വേഷണം ആരംഭിച്ചു.
ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലാണ് സംഭവം. സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഈ മാസം രണ്ടാംതവണയാണ് ജില്ലയില്‍ നിന്ന് വജ്രം ലഭിക്കുന്നത്. ജൂലായ് 12ാം തീയതി ജൊന്നാഗിരി ഗ്രാമത്തിലെ ഒരു ആട്ടിടയന് വജ്രക്കല്ല് ലഭിച്ചിരുന്നു. അരക്കോടി വിലമതിക്കുന്ന കല്ല് അന്ന് 20 ലക്ഷം രൂപയ്ക്കാണ് ആട്ടിടയന് വിറ്റത്. മണ്‍സൂണ്‍ കാലത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വജ്രത്തിനായി തിരച്ചില്‍ നടത്താറുണ്ട്.
Post Your Comments