കോതമംഗലം: ചെറിയ കുട്ടികളുടെ പിന്നാലെ കണ്ണുണ്ടാകണം എന്നാണ് കാരണവര്‍ എപ്പോഴും ഓര്‍മ്മിപ്പിക്കുന്നത്. വീടിനകത്ത് എല്ലാവരുടെയും കണ്‍മുന്നിലായിട്ടും അബദ്ധത്തില്‍ അപകടം പിണഞ്ഞ് ഒരു പിഞ്ചുകുഞ്ഞിന് ജീവന് നഷ്ടപ്പെട്ടു.
വീടിനകത്ത് പിച്ചവച്ചു കളിച്ചു നടന്ന കുരുന്നിനാണ് ദാരുണാന്ത്യമുണ്ടാ്യത്. ഒരു വയസ് മാത്രം പ്രായമുള്ള കുഞ്ഞാണ് അപകടത്തില്‍പ്പെട്ടത്.
പിച്ചവച്ചെത്തിയ കുഞ്ഞ് ടിവി സ്റ്റാന്റിനടുത്തെത്തി കളിച്ചു കൊണ്ടിരിക്കെ, ടെലിവിഷന്‍ മറിഞ്ഞ് കുഞ്ഞ് അടിയില്‍ പെടുകയായിരുന്നു. വീഴ്ചയില്‍ ടിവി കുഞ്ഞിന്റ തലയില്‍ വന്ന് വീഴുകയായിരുന്നു. നെല്ലിക്കുഴി കാമ്പാക്കുടി പരീക്കുട്ടിയുടെ മകന് ഷെഫിന്‍സിന്റെ കുഞ്ഞിന്റെ തലയിലേക്കാണ് ടിവി മറിഞ്ഞത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ കുട്ടി മരിക്കുകയായിരുന്നു.
Post Your Comments