Latest NewsIndia

അർണാബ് ഗോസ്വാമി ഒളിച്ചുകളിക്കുന്നോ? ടി.വിയിൽ അവതാരകനെ കാണാത്തതിൽ ചോദ്യമുയർത്തി സോഷ്യൽ മീഡിയ

ന്യൂഡൽഹി: പ്രമുഖ ദേശീയ മാധ്യമമായ റിപ്പബ്ലിക് ടി.വി വാർത്താ ചാനലിന്റെ എം.ഡിയും ചാനലിലെ പ്രധാന വാർത്താവതാരകനുമായ അർണാബ് ഗോസ്വാമിയെ ടി.വിയിൽ കാണാതായിട്ട് ആഴ്ചകളായി. മൂന്നാഴ്‌ചയായി ചാനലിലെ പ്രധാന പരിപാടിയായ ഒൻപത് മണിക്കുള്ള ചർച്ചാവേള അവതരിപ്പിക്കാനെത്തുന്നത് മറ്റ് രണ്ട് അവതാരകരാണ്.

കർണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി, ഗോസ്വാമിയുടെ സ്വന്തം സംസ്ഥാനമായ അസമിലെ വെള്ളപൊക്കം, കുൽഭൂഷൺ ജാദവിന് അനുകൂലമായുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി, ബിഹാറിലെ വെള്ളപൊക്കത്തിനിടയിലും രാഷ്ട്രീയക്കാർ പ്രകടിപ്പിക്കുന്ന നിഷ്‌ക്രിയത്വം എന്നി പ്രധാന വാർത്തകൾ അവതരിപ്പിക്കാൻ അർണാബ് എത്തേണ്ടതായിരുന്നു. എന്നാൽ അർണാബ് വന്നില്ല.

ഈ വാർത്തകളെല്ലാം അർണാബിന് ‘കസറാ’നുള്ള അവസരങ്ങൾ കൂടിയായിരുന്നു. എന്നിട്ടും അദ്ദേഹം ഈ ‘ഒളിച്ചുകളി’ നടത്തുന്നതെന്താണെന്നാണ് സോഷ്യൽ മീഡിയ യൂസേഴ്സ് ആശങ്കപ്പെടുന്നത്. പാകിസ്ഥാനെ ‘പാഠം’ പഠിപ്പിക്കാനുള്ള അവസരമാണ് അർണാബ് നഷടമാക്കുന്നതെന്ന് ചിലർ അഭിപ്രായപെടുമ്പോൾ, അസമിലെ വെള്ളപൊക്കം കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നാണ് മറ്റ് ചിലർ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button