![baby death](/wp-content/uploads/2019/05/baby-5.jpg)
മല്ലപ്പള്ളി : ആനിക്കാട് കാരിക്കാമലയില്‍ ഇരുപത്തൊന്നുകാരി പ്രസവിച്ച കുഞ്ഞിനെ കുഴിച്ചുമൂടിയതായി കേസ്. കുഴിച്ചു മൂടിയ നവജാത ശിശുവിന്റെ മൃതദേഹം പുറത്തെടുത്തു. ആനിക്കാട്ടുള്ള വീടിന്റെ പിന്‍വശത്തു നിന്നാണ് ജഡം കണ്ടെത്തിയത്. സംഭവത്തില്‍ കീഴ്വായ്പൂര് പൊലീസ് കേസെടുത്തു. തിരുവല്ല ആര്‍ഡിഒയുടെ നേതൃത്വത്തില്‍ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടു പോയി.
വെള്ളിയാഴ്ച രാവിലെ യുവതി സ്വന്തം വീട്ടില്‍ പ്രസവിക്കുകയും കുഞ്ഞിനെ പിന്‍വശത്തെ മുറ്റത്തിനു സമീപം കുഴിച്ചിടുകയും ചെയ്തതായി പൊലീസ് പറഞ്ഞു. യുവതിയും കുടുംബാംഗങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്. കുഞ്ഞിനെ ജീവനോടെയാണോ കുഴിച്ചിട്ടതെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമേ വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. എന്താണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമല്ല. പൊലീസ് സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments