തിരുവനന്തപുരം: വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളെ കാണാതായ സംഭവത്തിൽ സർക്കാരിനെ കുറ്റപ്പെടുത്തി പ്രതിപക്ഷം. സർക്കാർ ഇടപെടൽ കാര്യക്ഷമമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.അടിയന്തര നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.തെരച്ചിൽ ഏകോപിപ്പിക്കാൻ പ്രത്യേക ടീമിനെ ചുമതലപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
യോഗം വിളിക്കുന്നതല്ലാതെ കാര്യക്ഷമമായി സർക്കാർ ഇടപെടുന്നില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. വിഴിഞ്ഞത്തുനിന്ന് മത്സ്യബന്ധനത്തിനുപോയ നാലുപേരെയാണ് ബുധനാഴ്ച മുതല്‍ കാണാതായത്. ഇവര്‍ക്കായി ഹെലികോപ്ടറുകള്‍ ഉപയോഗിച്ച് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്.
Post Your Comments