Latest NewsInternational

തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടരാവാതിരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ബോധവത്കരണം നടത്തുമെന്ന് പാകിസ്താൻ

വഖഫ്-ഉള്‍-മുദരിസ് ഈ പദ്ധതി അംഗീകരിച്ചതായി മന്ത്രി

വർധിച്ച് വരുന്ന ഭീകരതക്ക് തടയിടാൻ പാകിസ്താൻ, രാജ്യത്തെ മത വിദ്യാഭ്യാസ കേന്ദ്രങ്ങളെ തീവ്രവാദ മുക്തമാക്കാനുള്ള പദ്ധതിയുമായാണ് പാകിസ്താന്‍ രം​ഗത്തെത്തിയത്. തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടരാവാതിരിക്കാന്‍ സര്‍ക്കാര്‍ ബോധവത്കരണം നടത്തുമെന്ന് പാകിസ്താൻവിദ്യാഭ്യാസ മന്ത്രി ഷഫ്ഖത് മഹ്മൂദ് പറഞ്ഞു.

കൂടാതെ ഇമ്രാന്‍ ഖാന്‍ ആദ്യമായി അമേരിക്ക സന്ദര്‍ശിക്കാന്‍ ഇരിക്കവെയാണ് പാകിസ്താന്റെ ഈ പ്രഖ്യാപനം. രാജ്യത്താകമാനം30,000 ല്‍ കൂടുതല്‍ മദ്രസകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. മദ്രസകളുടെ കൂട്ടായ്മയായ വഖഫ്-ഉള്‍-മുദരിസ് ഈ പദ്ധതി അംഗീകരിച്ചതായി മന്ത്രി വ്യക്തമാക്കി.

മതപഠനം കൂടാതെ പുതുതായി ഇംഗ്ലീഷ്, സയന്‍സ്, കണക്ക്, തുടങ്ങിയ വിഷയങ്ങള്‍ മദ്രസ സിലബസുകളില്‍ ഉള്‍പ്പെടുത്താനും ധാരണയായി. പാവപ്പെട്ട വിദ്യാര്‍ഥകളുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ പങ്കുവഹിക്കുന്ന മദ്രസകളെ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കില്ലെന്നും മന്ത്രി ഉറപ്പ് നൽകിയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button