തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ വിവാദങ്ങള്‍ക്കു പുറകെ വിവാദങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ കോളേജില്‍ കൂടുതല്‍ ശുദ്ധീകരണ നടപടികളുമായി സര്‍ക്കാര്‍. ഉത്തരക്കടലാസ് കടത്തിയതില്‍ കോളേജിലെ അധ്യാപകരുടെ പങ്ക് അന്വേഷിക്കുമെന്ന് ഉന്നത വിദ്യഭ്യാസ മന്ത്രി കെ.ടി ജലീല്‍ വ്യക്തമാക്കി. അധ്യാപകരെ സ്ഥലം മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
പെണ്‍കുട്ടിയുടെ ആത്മഹത്യാ ശ്രമത്തിനു ശേഷവും കോളേജില്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയില്ല. വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്ക് ഇറക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥി സംഘടന പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ നിയമം കൊണ്ടു വരും. അക്കാദമിക് രംഗം മെച്ചപ്പെടുത്തുമെന്നും മന്ത്രി കെ.ടി ജലീല്‍ അറിയിച്ചു.
Post Your Comments