
തിരുവനന്തപുരം: ആലത്തൂര്‍ എംപി രമ്യ ഹരിദാസിന് കാര്‍ വാങ്ങാന്‍ പണം പിരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പരിഹസിച്ച് ബിനീഷ് കോടിയേരിക്ക് കമന്റ് ബോക്‌സില്‍ ട്രോൾ ചാകര. ബിനോയ് കോടിയേരിയുടെ ലൈംഗിക വിഷയവും ദുബായ് കേന്ദ്രീകരിച്ച് നടന്ന ചെക്ക് കേസും ഒപ്പം തന്നെ വ്യവസായികളുമായുള്ള അടുപ്പവുമെല്ലാം ഓര്‍മ്മിപ്പിച്ചാണ് കമന്റ് ബോക്‌സില്‍ പൊങ്കാല സജീവമാകുന്നത്.
ഒപ്പം തന്നെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജന് പാര്‍ട്ടി ജില്ലാ കമ്മിറ്റി ഇന്നോവ ക്രിസ്റ്റ കാര്‍ സമ്മാനിച്ചതിന് നേരെയും വിമര്‍ശനം ഉയരുന്നുണ്ട്. അതൊന്നും കാണാതെ ഇത് മാത്രം പൊക്കി പിടിച്ച് വരാന്‍ എങ്ങനെ തോന്നുന്നു എന്നാണ് ഭൂരിഭാഗം കമന്റുകളും. ചിറ്റപ്പാ എന്നും കൊച്ചച്ഛ എന്നും വിളിച്ചു പരിഹസിക്കുന്നുണ്ട് പലരും
Post Your Comments