റിയാദ്: പൊലീസ് വേഷത്തിലെത്തി യുവതിയെ പീഡിപ്പിച്ചു, സൗദി അറേബ്യയില്‍ പൊലീസ് വേഷത്തിലെത്തി സ്ത്രീയെ പീഡിപ്പിച്ച കേസില്‍ മൂന്ന് വിദേശികളുടെ വധശിക്ഷ നടപ്പാക്കി. മദ്യലഹരിയില്‍ താമസ സ്ഥലത്ത് അതിക്രമിച്ച് കടന്നാണ് മൂന്ന് പാകിസ്ഥാന്‍ പൗരന്മാര്‍ സ്ത്രീയെ പീഡിപ്പിച്ചത്. പ്രതികള്‍ക്ക് വധശിക്ഷ നല്‍കാന്‍ ക്രിമിനല്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. പിന്നീട് അപ്പീല്‍ കോടതിയും സുപ്രീം കോടതിയും വധശിക്ഷാവിധി ശരിവെച്ചതോടെയാണ് ശിക്ഷ നടപ്പാക്കിയത്.
മൂന്ന് പാകിസ്ഥാന്‍ പൗരന്മാര്‍ ജിദ്ദയിലാണ് പൊലീസ് വേഷത്തിലെത്തി പീഡിപ്പിച്ചത്. ആയുധങ്ങളുമായി താമസ സ്ഥലത്തെത്തി ഇവര്‍ സ്ത്രീയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീയെയും പ്രതികള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും വാതില്‍ തകര്‍ക്കുകയും ചെയ്തിരുന്നു.
സംഭവത്തിന് ശേഷം പ്രതികളെ പിന്നീട് പൊലീസ് പിടികൂടി. വിചാരണയ്ക്കൊടുവില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കാന്‍ ക്രിമിനല്‍ കോടതി ഉത്തരവിട്ടു. ഈ വിധി അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെച്ചതോടെ സൗദി ആഭ്യന്തര മന്ത്രാലയം പ്രതികളുടെ ശിക്ഷ നടപ്പാക്കുകയായിരുന്നു
Post Your Comments