Business

ഇന്നും ഓഹരി വിപണി ആരംഭിച്ചത് നഷ്ടത്തിൽ

മുംബൈ : ഇന്നും ഓഹരി വിപണി ആരംഭിച്ചത് നഷ്ടത്തിൽ. സെന്‍സെക്സ് 132 പോയിന്റ് താഴ്ന്ന് 38765ലും നിഫ്റ്റി 39 പോയിന്റ് താഴ്ന്ന് 11557ലുമായിരുന്നു വ്യാപാരം. ബിഎസ്ഇയിലെ 554 കമ്പനികളുടെ ഓഹരികള്‍ നേട്ടം സ്വന്തമാക്കിയപ്പോൾ, 891 ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു.

ടിസിഎസ്, പവര്‍ഗ്രിഡ്, എച്ച്സിഎല്‍ ടെക്, വേദാന്ത, ടാറ്റ സ്റ്റീല്‍, ബിപിസിഎല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും യെസ് ബാങ്ക്, മാരുതി സുസുകി, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്സ്, സിപ്ല, കൊട്ടക് മഹീന്ദ്ര, ഐടിസി, സണ്‍ ഫാര്‍മ, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button