ബീഹാർ : മൂന്നുപേരെ ആൾക്കൂട്ടം തല്ലിക്കൊന്നു. പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം ഇവരെ ആക്രമിച്ചത്.ബീഹാറിലാണ് സംഭവം. ചാപ്ര ജില്ലയിലെ ബനിയാപൂർ പ്രദേശത്താണ് സംഭവം റിപ്പോർട്ട് ചെയ്തത്. മരിച്ച മൂന്നു പേരിൽ രണ്ടുപേർ ദലിത് സമുദായത്തിൽ പെട്ടവരാണ്. കേസിൽ അന്വേഷണം നടക്കുന്നുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചതായി പോലീസ് വ്യക്തമാക്കി.
Post Your Comments