KeralaLatest News

യുവതിയെ അടിച്ചു കൊലപ്പെടുത്തിയതിനു ശേഷം ഒളിവില്‍ പോയ പ്രതി പിടിയില്‍

വയനാട്: ആദിവാസി യുവതിയെ അടിച്ചു കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ പ്രതി എട്ടുമാസത്തിനു ശേഷം പിടിയില്‍. ബത്തേരി നമ്പിക്കൊല്ലി കോളനിയിലെ ബസവരാജിനെയാണ് പോലീസ് പിടികൂടിയത്. വയനാട് വൈത്തിരിയില്‍ മദ്യത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ ചുണ്ടേല്‍ വട്ടക്കുണ്ട് കോളനിയിലെ ലീലയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍.

2018 ഡിസംബര്‍ 17 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ലീലയോടൊപ്പം താമസിച്ചിരുന്ന ബസവരാജ് മദ്യത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ അവരെ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. വീടിനു സമീപത്തു നിന്നാണ് ലീലയുടെ മൃതദേഹം ലഭിച്ചത്. കൃത്യത്തിനു ശേഷം പ്രതി കര്‍ണാടകയില്‍ വനത്തോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ബത്തേരി ചുങ്കത്ത് വെച്ച് കസ്റ്റഡിയിലെടുത്തത്. നേരത്തേ എരുമാട് മങ്കര കോളനിയിലെ വെള്ളു എന്നയാളെ അടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. വേളുവിനെ കൊലപ്പെടുത്തിയ കുറ്റത്തില്‍ ഏഴ് വര്‍ഷം തടവും അനുഭവിച്ചിട്ടുണ്ട്. കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button