തിരുവനന്തപുരം : ഉത്തരപേപ്പർ ചോർന്ന സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് കേരള ഗവർണർ ജസ്റ്റിസ് പി.സദാശിവം കേരളാ സർവകലാശാല വിസി വി പി മഹാദേവന്‍ പിള്ളയ്ക്ക് നിർദ്ദേശം നൽകി. സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് വിസി ഗവർണർക്ക് നൽകി.
അതിനിടെ കേരളാ സർവകലാശാല വിസിക്ക് നേരെ കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി വീശി. വിസിയുടെ വാഹനം വളഞ്ഞു.രാജ്ഭവന് മുന്നിൽവെച്ചായിരുന്നു പ്രതിഷേധം. രണ്ട് കെ.എസ്.യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. രാജ്ഭവനിൽ ഗവർണറെ കാണാൻ എത്തിയതായിരുന്നു വിസി.അതേസമയം രാജ്ഭവന് മുന്നിൽ സുരക്ഷാ വീഴ്ചയുണ്ടായി. വിസിക്കൊപ്പം ഉണ്ടായിരുന്നത് ഒരു പൈലറ്റ് വാഹനം മാത്രം. പ്രതിഷേധം ഉണ്ടാകുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.
Post Your Comments