കോഴിക്കോട്: ഒരു ദിവസം പെയ്ത ശക്തമായ മഴയിൽ കോഴിക്കോട് നഗരത്തിലേക്ക് ഒഴുകിയെത്തിയത് ശുചിമുറി മാലിന്യങ്ങൾ. നഗരത്തിലെ ഡ്രൈനേജ് സംവിധാനം തകർന്നതിനു ശേഷം എല്ലാ മഴക്കാലത്തും ഈ പതിവ് തെറ്റാറില്ല. മാവൂര്‍ റോഡും പരിസരവും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്.
രാവിലെ ഒന്നര മണിക്കൂറോളം തുടര്‍ച്ചയായി പെയ്ത മഴ നഗരത്തെ പൂര്‍ണമായും വെള്ളത്തിനടിയിലാക്കി. ഓരോ മഴക്കാലത്തും റോഡുകള്‍ വെട്ടിപ്പൊളിച്ചും കലുങ്കുകള്‍ പുനര്‍നിര്‍മിച്ചും കോര്‍പറേഷന്‍ കരാറുകാര്‍ പേരിന് ചില പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ടെങ്കിലും വെള്ളപ്പൊക്കത്തിന് ഇത്തവണയും മാറ്റമുണ്ടായില്ല. പലയിടത്തും മാലിന്യം കുന്നുകൂടി കിടക്കുന്നത് പലകുറി അറിയിച്ചിട്ടും കോര്‍പറേഷന്‍ അധികൃതര്‍ തിരിഞ്ഞ് നോക്കാത്തതാണ് പ്രശ്‌നം ഇത്രത്തോളം വഷളാവാന്‍ കാരണമെന്ന് നഗരവാസികള്‍ ചൂണ്ടിക്കാട്ടുന്നു
സെന്‍ട്രല്‍ മാര്‍ക്കറ്റും വലിയങ്ങാടിയുമടങ്ങുന്ന നഗരത്തിന്റെ ഹൃദയ ഭാഗങ്ങളെല്ലാം വെള്ളക്കെട്ടില്‍ പെട്ടു. ചീഞ്ഞ മീനിന്റെയും ഇറച്ചിയുടേയുമെല്ലാം അവശിഷിടങ്ങളാണ് മഴവെള്ളത്തിനൊപ്പം റോഡിലേക്ക് ഒഴുകി വന്നത്. ഇത് വലിയ ആരോഗ്യ ഭീഷണിയുമാണുണ്ടാക്കുന്നത്..
Post Your Comments