
കണ്ണൂർ: കനത്ത മഴയില്‍ കണ്ണൂരിലെ ചില താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. നിരവധി കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. കണ്ണൂര്‍ ടൗണ്‍ സ്‌കൂളിലും താവക്കര സ്‌കൂളിലും ക്യാമ്പുകൾ തുറന്നിട്ടുണ്ട്. താവക്കരയില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പരിസരത്ത് പതിനഞ്ചോളം വീടുകള്‍ വെള്ളത്തിനടിയിലായി. ഇവിടെ നിന്നും 12 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. പള്ളിക്കുന്ന് വില്ലേജ് പരിധിയിലെ ചാലാട്, പടന്നപ്പാലം, മഞ്ചപ്പാലം പ്രദേശങ്ങളും വെള്ളത്തിനടിയിലായി. താവക്കര സ്‌കൂളിലും ടൗണ്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലും ക്യാമ്ബുകള്‍ തുറന്നതായി തഹസില്‍ദാര്‍ വി എം സജീവന്‍ അറിയിച്ചു.
Post Your Comments