Latest NewsIndia

അയോധ്യാക്കേസ് ; വി​ധിയെക്കുറിച്ച് സുപ്രീംകോടതി

ന്യൂ​ഡ​ല്‍​ഹി: ബാബരി മസ്ജിദ് തര്‍ക്കാന്‍ ക്രിമനല്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ഒന്‍പത് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് സുപ്രിം കോടതി.ഇ​ന്ന് മു​ത​ല്‍ ഒ​ന്‍​പ​ത് മാ​സ​ത്തി​ന​കം കേ​സി​ലെ വാ​ദം പൂ​ര്‍​ത്തി​ക്കു​മെ​ന്നും ഇ​തി​നു ശേ​ഷം വേ​ഗ​ത്തി​ല്‍ വി​ധി പ​റ​യു​മെ​ന്നു​മാ​ണ് കോ​ട​തി അ​റി​യി​ച്ച​ത്.സിബിഐ കോടതിക്കാണ് സുപ്രീം കോടതി നിർദേശം നൽകിയിരിക്കുന്നത്.

ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി , ഉമാ ഭാരതി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ പ്രതികളായ കേസാണിത്. കേസിന്റെ വിചാരണക്കും വിധിക്കും സമയം നീട്ടി നല്‍കണം എന്ന് വചാരണകോടതി ജഡ്ജി സുപ്രിം കോടതിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

സെപ്തംബര്‍ 30ന് ഔദ്യോഗിക കാലാവധി പൂര്‍ത്തിയാകുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ജഡ്ജിയുടെ അപേക്ഷ. ഈ പശ്ചാത്തലത്തിലാണ് സുപ്രിം കോടതി ഉത്തരവ്. കേസില്‍ വിധി പറയും വരെ വിചാരണ കോടതി ജഡ്ജിക്ക് സര്‍വീസില്‍ തുടരാമെന്നും കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button