Latest NewsIndia

ദാവൂദിന്റെ സഹോദരപുത്രന്‍ അറസ്റ്റില്‍; ഡി കമ്പനിക്കെതിരെ വലവിരിച്ച് മുംബൈ പോലീസ്

മുംബൈ: ദാവൂദ് ഇബ്രാഹിമിന്റെ സഹോദരന്‍ പുത്രന്‍ മുംബൈ പോലീസിന്റെ പിടിയില്‍. ദാവൂദിന്റെ സഹോദരന്‍ ഇക്ബാല്‍ കസ്‌കറിന്റെ മകന്‍ റിസ്വാനാണ് മുംബൈ പോലീസിന്റെ പിടിയിലായത്. രഹസ്യനീക്കത്തിലൂടെയാണ് മുബൈ പോലീസ് റിസ്വാനെ കുടുക്കിയത്. ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാലിരുന്ന് നിയന്ത്രിക്കുന്ന ഡി കമ്പനിയുടെ ഇന്ത്യയിലെ പണമിടപാടുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ മുബൈ പൊലീസ് ഇയാളെ ചോദ്യം ചെയ്യുകയാണ്.

ഡി കമ്പനിയുടെ കണ്ണികള്‍ക്കായി കഴിഞ്ഞ ദിവസം പോലീസ് വലവിരിച്ചതറിഞ്ഞ് രാജ്യം വിടാന്‍ ശ്രമിക്കുകയായിരുന്നു റിസ്വാന്‍. കഴിഞ്ഞ ദിവസം രാത്രി റിസ്വാന്‍ മുംബൈ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തുമെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ക്രൈം ബ്രാഞ്ച് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. റിസ്വാനെതിരെ ഹവാല പണമിടപാട്, ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കല്‍ എന്നീ കേസുകളുണ്ട്. ഡി കമ്പനി, മുബൈ, താനെ, സൂറത്ത് എന്നിവടങ്ങളില്‍ ഹവാല പണപിടപാടിലൂടെ ബിസിനസ് നടത്തുന്നു എന്നാണ് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുബൈ പൊലീസിന് വിവരം നല്‍കിയിരിക്കുന്നത്.

ഇതേസമയം ദാവൂദിന്റെ വിശ്വസ്തനും ഛോട്ടാ ഷക്കീലിന്റെ അനുയായിയുമായ അഹമദ് റാസയും മുബൈ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. കഴിഞ്ഞ മാസം ദുബായില്‍ അറസ്റ്റിലായ റാസയെ ഇന്ത്യയിലേക്ക് നാടുകടത്തിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ച വിമാനത്താവളത്തില്‍ വച്ച് മുബൈ പൊലീസ് റാസയുടെ അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം മുതല്‍ അഹമദ് റാസയെ മുബൈ പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ദാവൂദിന്റെ അടുത്ത അനുയായി ഫാഹിം മച്ച്മച്ചിന് ഛോട്ടാ ഷക്കീലില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ കൈമാറി ഡി കമ്പനിയുടെ ഹവാല ബന്ധം ശക്തിപ്പെടുത്തിയിരുന്നത് ഇയാളാണെന്ന് പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button