പത്തനംതിട്ട : സംസ്ഥാനത്ത് ആദ്യമായി തൊഴിലുറപ്പ് പദ്ധതിയില്‍ പശുവളര്‍ത്തലും. നഗരസഭകളിലാണ് ഇതു നടപ്പാക്കുക. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ നഗര പ്രദേശങ്ങളില്‍ രൂപം നല്‍കിയ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലാണ് ക്ഷീര കര്‍ഷകരെയും ഉള്‍പ്പെടുത്തിയത്.
271 രൂപയാണ് ഒരു ദിവസത്തെ വേതനം. പരമാവധി 100 ദിവസത്തെ വേതനം വരെ ലഭിക്കും.. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയില്‍ വേതനം ലഭിക്കുന്ന ദിവസങ്ങളില്‍ പശുക്കളെ പരിപാലിച്ചു എന്ന് വെറ്ററിനറി സര്‍ജന്റെ സാക്ഷ്യപത്രം, 2 പശുക്കളുടെ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, മില്‍മയുടെ ക്ഷീര സംഘത്തില്‍ 10 ലീറ്ററില്‍ കുറയാതെ പാല്‍ നല്‍കുന്നതിന്റെ പാസ്ബുക്ക് എന്നീ രേഖകളും സമര്‍പ്പിക്കണം.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടംബത്തില്‍പെട്ടതും രണ്ടോ അതിലധികമോ കറവപ്പപശുക്കളെ വളര്‍ത്തുന്നവരുമായ ക്ഷീര കര്‍ഷകരെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. ഇതിനായി സംസ്ഥാന തൊഴിലുറപ്പ് കൗണ്‍സിലിന്റെ ശുപാര്‍ശ പ്രകാരം മാര്‍ഗരേഖ ദേദഗതി ചെയ്ത് നഗരകാര്യ ഡയറക്ടര്‍ ഉത്തരവിറക്കി. പാല്‍ മില്‍മയുടെ സംഘത്തില്‍ നല്‍കണമെന്ന കര്‍ശന വ്യവസ്ഥയുണ്ട്.
Post Your Comments