Latest NewsKeralaNews

സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാൾക്ക് വേതനം: 50.12 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾക്ക് വേതന വിതരണത്തിനായി 50.12 കോടി രൂപ അനുവദിച്ചു. 13,611 തൊഴിലാളികളുടെ സെപ്തംബർ, ഒക്ടോബർ, നവംബർ മാസത്തെ വേതനം നൽകുന്നതിനാണ് തുക അനുവദിച്ചത്.

Read Also: മാസപ്പടി വിവാദം: മുഖ്യമന്ത്രിയുടെ മകൾ പണം വാങ്ങി എന്ന ആരോപണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മാത്യു കുഴൽനാടൻ

കേരളത്തിൽ സ്‌കൂൾ പാചകത്തൊഴിലാളികൾക്ക് 20 പ്രവൃത്തി ദിവസമുള്ള ഒരു മാസത്തിൽ 13,500 രൂപ വരെ വേതനം ലഭിക്കുന്നു. ഇതിൽ കേന്ദ്ര വിഹിതം 600 രൂപ മാത്രമാണ്. ബാക്കി 12,900 രൂപ സംസ്ഥാന ഫണ്ടിൽ നിന്നാണ് നൽകുന്നത്. കേന്ദ്ര മാനദണ്ഡപ്രകാരം സ്‌കൂൾ പാചകത്തൊഴിലാളികൾക്ക് പ്രതിമാസം 1000 രൂപ മാത്രമാണ് ഓണറേറിയമായി നൽകേണ്ടത്. എന്നാൽ, കേരളത്തിൽ പ്രതിദിന വേതനം 600 മുതൽ 675 രൂപ വരെയാണ്.

Read Also: ‘ഈ പോരാട്ടത്തിൽ ഹീറോസ് ഇല്ല, ഉള്ളത് ഇരകൾ മാത്രം’: ഹമാസിനെയും ഇസ്രയേലിനെയും വിമർശിച്ച് സൗദി രാജകുമാരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button