റായ്പുര്‍: ഛത്തീസ്ഗഡില്‍ വാഹനാപകടത്തില്‍ പ്രശസ്ത ഹിന്ദി സീരിയല്‍ ബാലനടന് മരിച്ചു. നിരവധി ഹിന്ദി സീരിയലുകളില്‍ വേഷമിട്ട ശിവലേഖ് സിംഗ് (14) ആണ് മരിച്ചത്. അപകടത്തില്‍ ശിവലേഖിന്റെ മാതാപിതാക്കള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവര്‍ സഞ്ചരിച്ച കാര്‍ ട്രക്കിനു പിന്നില്‍ ഇടിക്കുകയായിരുന്നു.
ശിവലേഖ് സംഭവസ്ഥലത്തു തന്നെ മരിച്ചു.അമ്മയ്ക്കും കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ക്കും പരിക്കേറ്റു. ബിലാസ്പുരില്‍നിന്നും ഇവര്‍ റായ്പുരിലേക്ക് വരികയായിരുന്നു.വ്യാഴാഴ്ച വൈകുന്നേരം മൂന്നിന് റായ്പുരിലായിരുന്നു അപകടം.
Post Your Comments