ന്യൂഡല്‍ഹി: റെയില്‍വേയിലെ ലക്ഷക്കണക്കിന് ജീവനക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സമ്മാനം. ഏഴാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള മുഴുവന്‍ അലവന്‍സുകളും നല്‍കാന്‍ റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ അനുമതി നല്‍കി. 14 ലക്ഷം ജീവനക്കാരാണ് റെയില്‍വേയിലുള്ളത്. ആര്‍പിഎഫില്‍ ഉള്ളവര്‍ക്കും ഇത് ലഭിക്കും. ഇതു സംബന്ധിച്ച സര്‍ക്കുലറില്‍ ഏതൊക്കെ തരം അലവന്‍സുകളാണുള്ളത്. തുകയെത്ര തുടങ്ങിയ മുഴുവന്‍ വിവരങ്ങളുമുണ്ട്.
യൂണിഫോം, ഷൂ, വാഷിങ്ങ്, കിറ്റ് മെയിന്റന്‍സ് അലവന്‍സുകള്‍ ഇതില്‍പെടുന്നു. ഇതു പ്രകാരം ജീവനക്കാര്‍ക്ക് ശമ്പളത്തിനു പുറമേ, പ്രതിവര്‍ഷം അയ്യായിരം രൂപ മുതല്‍ 20,000 രൂപ വരെ അലവന്‍സുകളായി ലഭിക്കും.ആര്‍പിഎഫ് ഓഫീസര്‍മാര്‍ക്ക് പ്രതിവര്‍ഷം 20,000 രൂപയും അതിന് താഴെയുള്ള സ്‌റ്റേഷന്‍ മാസ്റ്റര്‍ അടക്കമുള്ളവര്‍ക്ക് പതിനായിരം രൂപയും യൂണിഫോം ധരിക്കേണ്ട ട്രാക്ക്മാന്‍, ലോക്കോ പൈലറ്റുമാര്‍ തുടങ്ങിയവര്‍ക്ക് അയ്യായിരം രൂപയുമാണ് ലഭിക്കുക. റെയില്‍വേ ആശുപത്രികളിലെ നഴ്‌സുമാര്‍ക്ക് 1800 രൂപയാണ് അലവന്‍സ്.
Post Your Comments