Latest NewsKeralaIndia

എസ്എഫ്‌ഐക്കാരെ തല്ലാന്‍ കഞ്ചാവ് സംഘത്തെ എഐഎസ്എഫുകാര്‍ വിളിച്ചുവരുത്തിയെന്ന് റിപ്പോർട്ട്

എഐഎസ്‌എഫുകാർ വിളിച്ചു വരുത്തിയ കഞ്ചാവ് സംഘമാണ് അക്രമം നടത്തിയെന്ന് ആരോപിച്ചിരിക്കുന്നത്.

കൊച്ചി: വൈപ്പിന്‍ എളങ്കുന്നപ്പുഴ കോളജ് സംഘര്‍ഷത്തില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ചത് കഞ്ചാവ് സംഘമെന്ന് സിപിഎം മുഖപത്രം ദേശാഭിമാനി. കോളജ് യൂണിറ്റ് സെക്രട്ടറി എഎസ് അലീഷിനെ ആക്രമിച്ച സംഭവത്തിലാണ് എഐഎസ്‌എഫുകാർ വിളിച്ചു വരുത്തിയ കഞ്ചാവ് സംഘമാണ് അക്രമം നടത്തിയെന്ന് ആരോപിച്ചിരിക്കുന്നത്. ബുധനാഴ്ചയാണ് കാമ്പസില്‍ സംഘര്‍ഷമുണ്ടായത്.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്തുകയായിരുന്ന എഐഎസ്‌എഫ് പ്രവര്‍ത്തകരെ എസ്‌എഫ്‌ഐക്കാര്‍ മര്‍ദിക്കുകയായിരുന്നു എന്നാണ് എഐഎസ്‌എഫ് ആരോപിക്കുന്നത്.സംഘര്‍ഷത്തിന് പിന്നാലെ സിപിഐ ജില്ലാ സെക്രട്ടറി പി രാജുവിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. മര്‍ദനമേറ്റ് ആശുപത്രിയില്‍ കഴിയുന്ന എഐഎസ്‌എഫ് പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു ഡിവൈഎഫ്‌ഐ തടഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button