Latest NewsIndia

രാജീവ് ഗാന്ധി വധക്കേസ്; ശിക്ഷ ഇളവുചെയ്യണമെന്ന പ്രതി നളിനിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി തീരുമാനം ഇങ്ങനെ

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനിയുടെ ശിക്ഷ ഇളവുചെയ്യാന്‍ ആവശ്യപ്പെടുന്ന ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. തന്റെ ജീവപര്യന്തം ശിക്ഷ ഇളവുചെയ്യാന്‍ ഗവണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ജസ്റ്റിസുമാരായ ആര്‍ സുബ്ബയ്യ, സി ശരവണന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം. മാനുഷിക പരിഗണന കണക്കിലെടുത്ത് തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ശുപാര്‍ശയില്‍ തീരുമാനം വൈകിപ്പിക്കുന്നത് ചോദ്യം ചെയ്തായിരുന്നു ഹര്‍ജി.

1991 ല്‍ തമിഴ്നാട്ടിലെ ശ്രീപെരുംപെത്തൂരില്‍ വെച്ച് ചാവേര്‍ സ്ഫോടനത്തിലൂടെ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയെ വധിച്ച കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച ഏഴ് പ്രതികളിലൊരാളാണ് നളിനി. 1991 മേയ് 21 നാണ് രാജീവ് ഗാന്ധി വധിക്കപ്പെട്ടത്. 1998 ജനുവരിയില്‍ പ്രത്യേക കോടതി 26 പ്രതികള്‍ക്കു വധശിക്ഷ വിധിച്ചു. 1999 മേയ് 11ന് ഇവരില്‍ നളിനിയുള്‍പ്പെടെ നാലു പ്രതികള്‍ക്കെതിരായ വധശിക്ഷ സുപ്രീംകോടതി ശരിവച്ചു. നളിനിയുടെ വധശിക്ഷ തമിഴ്നാട് മന്ത്രിസഭയുടെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയുടേയും അഭ്യര്‍ഥനകള്‍ പരിഗണിച്ചു ജീവപര്യന്തമാക്കി തമിഴ്നാട് ഗവര്‍ണര്‍ നേരത്തേ ഇളവുചെയ്യുകയായിരുന്നു.

ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 361 പ്രകാരം സംസ്ഥാനത്തിന്റെ ചുമതലയുള്ള ഗവര്‍ണര്‍ ഔദ്യോഗിക ചുമതലകള്‍ നിറവേറ്റുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയോ ഉത്തരം നല്‍കുകയോ ചെയ്യേണ്ടതില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ ഇക്കാര്യത്തില്‍ ഗവര്‍ണര്‍ക്ക് ഒരു നിര്‍ദേശവും നല്‍കാന്‍ കഴില്ലെന്നും ബെഞ്ച് വ്യക്തമാക്കി. മാനുഷിക പരിഗണന കണക്കിലെടുത്ത് പ്രതികളെ മോചിപ്പിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ നല്‍കിയിരുന്നു. ഇതില്‍ തീരുമാനം വൈകിപ്പിക്കുന്നത് ചോദ്യം ചെയ്താണ് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി ഹര്‍ജി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button