കണ്ണൂര്‍: തലശ്ശേരി ബ്രണ്ണന്‍ കോളെജ് ക്യാംപസിലെ കൊടിമരം എടുത്തു മാറ്റിയതിന് പിന്നാലെ എ.ബി.വി.പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നെന്ന് തലശ്ശേരി കോളെജ് പ്രിന്‍സിപ്പാള്‍ കെ.ഫല്‍ഗുനന്‍. മരണഭയമുണ്ടെന്നും പൊലീസ് സംരക്ഷണം തേടിയിട്ടുണ്ടെന്നും കെ.ഫല്‍ഗുനന്‍ കൂട്ടിച്ചേർത്തു. കോളജില്‍ സ്ഥാപിച്ചിരുന്ന എ.ബി.വി.പിയുടെ കൊടിമരം ബുധനാഴ്ച താൻ എടുത്തു മാറ്റിയിരുന്നു. കോളേജിനകത്ത് ഉണ്ടായിരുന്ന സംഘര്‍ഷാവസ്ഥ ഇല്ലാതാക്കാനാണ് താന്‍ കൊടിമരം പറിച്ചത്.
ആയിരത്തഞ്ഞൂറോളം വരുന്ന വിദ്യാര്‍ഥികള്‍ ഒരു ഭാഗത്തും ഏഴോളം വരുന്ന എ.ബി.വി.പി പ്രവര്‍ത്തകര്‍ ഒരു ഭാഗത്തും ഉള്ള അവസ്ഥയായിരുന്നു. ഈ സാഹചര്യത്തില്‍ ഏറ്റവും ഉചിതമെന്ന് തോന്നിയ കാര്യം താന്‍ ചെയ്യുകയായിരുന്നു. താന്‍ കൊടിമരം പറിച്ച് ക്യാംപസിന് പുറത്തുവന്ന് അത് പോലീസിന് കൈമാറുകയായിരുന്നു.എസ്.എഫ്.ഐയുടെ കൊടിമരം നേരത്തെ തന്നെ ക്യാംപസില്‍ ഉണ്ടായിരുന്നു.
അത് ഇപ്പോഴും ഉണ്ട്. ഇന്ന് കൊടിമരം സ്ഥാപിച്ചത് തന്റെ സമ്മതത്തോടെയല്ല. അവര്‍ തനിക്ക് നേരെ വധഭീഷണി ഉയര്‍ത്തി. ഇക്കാര്യം പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും പ്രിന്‍സിപ്പള്‍ വ്യക്തമാക്കി. ഇന്ന് എ.ബി.വി.പി കൊടിമരം വീണ്ടും സ്ഥാപിച്ചു. കൊടിമരം വീണ്ടും സ്ഥാപിച്ചത് തന്റെ അനുമതിയില്ലാതെയാണെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.
Post Your Comments