ജിസാന്‍: സൗദിക്ക് നേരെ വീണ്ടും യെമൻ ഹൂതി വിമതരുടെ ഡ്രോൺ ആക്രമണ ശ്രമം. സൗദിയിലെ ജിസാന്‍ സിറ്റിക്കുനേരെയായിരുന്നു ആക്രമണം. ഇറാന് പിന്തുണയുള്ള ഹൂതികൾ യമനിലെ സനയയില്‍ യു.എന്‍ ദൂതന് ഉള്ള സമയത്താണ് ആക്രമണം നടത്തിയതെന്നും ആക്രമണത്തെ സേന വിജയകരമായി തകര്‍ത്തുവെന്നും സഖ്യസേനാ വക്താവ് കേണല്‍ അല്‍മാലിക്കി പറഞ്ഞു.
സൗദിയിലെ അബഹ, ജിസാന്‍, നജ്റാന് തുടങ്ങിയ ജനവാസ കേന്ദ്രങ്ങളിലേക്ക് ഹൂതി തീവ്രവാദികള്‍ ഇറാന് പിന്തുണയോടെ നിരന്തരമായി മിസൈല്‍ ആക്രമണം നടത്തുകയാണ്. ഇത് മേഖലക്കും അന്താരാഷ്ട്രതലത്തിലും വലിയ സുരക്ഷാ ഭീഷണിയാണ് ഉണ്ടാക്കുന്നതെന്നും കേണല്‍ അല്‍മാലിക്കി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സൗദിയുടെ തെക്കന്‍ പ്രദേശമായ ജിസാന്‍, അബ്ഹ എന്നിവിടങ്ങളിലേക്ക് ഹൂതി വിമതര്‍ മൂന്ന് മിസൈലുകള്‍ തൊടുത്തുവിടുകയും സൗദി സേന തടുക്കുകയും ചെയ്തിരുന്നു. മൂന്ന് ഡ്രോണുകളും വെടിവെച്ച് വീഴ്ത്തി
Post Your Comments