ന്യൂ ഡൽഹി: 2020 ട്വന്റി 20 ലോകകപ്പിനു ശേഷം കളി നിര്‍ത്തുന്നതിനെ കുറിച്ച് ധോനി ആലോചിച്ചാൽ മതിയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ധോനിയുടെ ആദ്യകാല പരിശീലകനായ കേശവ് ബാനര്‍ജി.
”ധോനി ട്വന്റി 20 മത്സരങ്ങളില്‍ തുടരണമെന്നാണ് എന്റെ പക്ഷം. 50 ഓവര്‍ വിക്കറ്റ് കീപ്പിങ്ങും അതിനു ശേഷം ബാറ്റിങ്ങുമായി ഏകദിനങ്ങള്‍ കൂടുതല്‍ അധ്വാനം ആവശ്യപ്പെടുന്നവയാണ്. ശരീരത്തിനും അത് പ്രയാസമായിരിക്കും. മാത്രമല്ല ബൗളര്‍മാര്‍ക്കും ഫീല്‍ഡര്‍മാര്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന്റെ സമ്മര്‍ദവും അദ്ദേഹത്തിനുണ്ടാകും. ട്വന്റി 20-ക്കാണെങ്കില്‍ ഇത്ര ദൈര്‍ഘ്യമില്ലല്ലോ” – കേശവ് ബാനര്‍ജി പറഞ്ഞു.
ചെറിയ ഫോര്‍മാറ്റില്‍ കളിക്കാന്‍ ധോനിയുടെ ഇപ്പോഴത്തെ കായികക്ഷമതയനുസരിച്ച് അദ്ദേഹം പ്രാപ്തനാണെന്നും ബാനര്‍ജി പറയുന്നു. അടുത്ത ട്വന്റി 20 ലോകകപ്പില്‍ ധോനിക്ക് കളിക്കാമെന്നാണ് തനിക്ക് തോന്നുന്നതെന്നു പറഞ്ഞ ബാനര്‍ജി പിന്നീട് ഭാവിയെ കുറിച്ച് ആലോചിക്കാമെന്നും കൂട്ടിച്ചേര്‍ത്തു.
Post Your Comments