നോയിഡ: പത്ത് വയസുകാരന്‍ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് കുട്ടി ജീവനൊടുക്കിയത്. മാതാപിതാക്കള്‍ ജോലിക്ക് പോയിരുന്നു. സെക്ടര്‍ 20 പോലീസ് സ്റ്റേഷന് പരിധിയില്‍ വരുന്ന നിതാരി ഗ്രാമത്തിലാണ് ബുധനാഴ്ച രാവിലെ 11 മണിക്കാണ് സംഭവം. ഒരു തുണിയില്‍ വീടിന്റെ ഗ്രില്ലില്‍ ആണ് കുട്ടി ജീവനൊടുക്കിയത്. പിതാവ് ശിവന്‍ ദാസ് ഓട്ടോറിക്ഷ ഡ്രൈവര്‍ ആണ്.
ശിവന്‍ദാസിനോട് ഓട്ടോയില്‍ കറങ്ങാന്‍ കൊണ്ടുപോകാന്‍ കുട്ടി പറഞ്ഞിരുന്നു. എന്നാല്‍ മഴ ആയതിനാല്‍ വീട്ടില്‍ ഇരുന്ന് ടിവി കാണാന്‍ പറഞ്ഞതിന് ശേഷം ദാസ് ജോലിക്ക് പോയി. കുട്ടിയുടെ അമ്മ രേഖ ജോലി കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ ആണ് കുട്ടി തൂങ്ങി നില്‍ക്കുന്നത് കണ്ടത്. ഉടന്‍ തന്നെ അവര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കനായില്ല. ടിവിയിലെ എന്തേലും ഷോ കുട്ടിയെ സ്വാധീനിച്ചതാകാം മരണ കാരണമെന്ന് പൊലീസ് സംശയിക്കുന്നു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
Post Your Comments