ദുബായ്: ദുരിതങ്ങള്‍ മാത്രം സമ്മാനിച്ച പ്രവാസ ജീവിതത്തിനൊടുവില്‍ പ്രേം സാഗര്‍ സ്വദേശത്തേക്ക് മടങ്ങി. ദുബായിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്തിരുന്ന പ്രേം സാഗറിന്് ഏറെ നാളായി ശമ്പളം ഉണ്ടായിരുന്നില്ല. എന്നാല്‍ ദുബായ് അധികൃതരുടെയും മാധ്യമങ്ങളുടെയും ഇടപെടല്‍ മൂലം അദ്ദേഹം ഞായറാഴ്ച രോഗിയായ ഭാര്യയുടെയും 13 വയസുകാരിയായ മകളുടെയും അരികില്‍ തിരികെയെത്തി.
സോനാപൂരിലെ ഒരു ലേബര്‍ ക്യാമ്പിലെ ശമ്പളം ലഭിക്കാത്ത 300ല്‍ അധികം തൊഴിലാളികളില്‍ ഒരാളായിരുന്നു പ്രേം സാഗര്‍. ഇവരുടെ ഈ ദുരവസ്ഥ ഖലീജ് ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രേം സാഗറിന്റെ ഭാര്യയ്ക്ക് ക്യാന്‍സര്‍ രോഗത്തിന്റെ അവസാന ഘട്ടമാണ്. മകളാകട്ടെ അമ്മയെ പരിപാലിക്കാന്‍ പഠനം ഉപേക്ഷിക്കുകയും ചെയ്തു. ‘കഴിഞ്ഞ 10 ദിവസമായി എന്റെ ഭാര്യ സംസാരിക്കുകയോ ഭക്ഷണം കഴിക്കുകയോ ചെയ്തിരുന്നില്ല, പക്ഷേ ഞാന്‍ വീട്ടില്‍ വരുമെന്ന വിവരം അറിയിച്ച് വീട്ടിലേക്ക് വിളിച്ചപ്പോള്‍ അവള് കണ്ണുതുറന്നു സംസാരിച്ചു,’ നാട്ടിലേക്കുള്ള യാത്ര തിരിക്കുന്നതിന് മുന്‍പ് ദുബായ് വിമാനത്താവളത്തില്‍ വെച്ച് അദ്ദേഹം പറഞ്ഞു.
‘എന്റെ കുടുംബമാണ് എന്റെ ലോകം. അവരുടെ സന്തോഷപൂര്‍ണമായ ജീവിതത്തിന് വേണ്ടി കഴിഞ്ഞ 12 വര്‍ഷമായി ഞാന്‍ അവരില്‍ നിന്നും അകന്ന് ജീവിക്കുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം മുതല്‍, എന്റെ ഭാര്യക്ക് വയറ്റില്‍ അര്‍ബുദം സ്ഥിരീകരിച്ചപ്പോള്‍ ജോലി ഉപേക്ഷിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ യുഎഇ അധികൃതര്‍ ഞങ്ങളെ രക്ഷപ്പെടുത്തുന്നതുവരെ തിരികെ നാട്ടിലെത്തുമെന്ന കാര്യത്തില്‍ യാതൊരു ഉറപ്പും ഉണ്ടായിരുന്നില്ല. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുടിശ്ശികയായുണ്ടായിരുന്ന ശമ്പളവും കമ്പനിയുടെ സേവന ആനുകൂല്യങ്ങളും മുഴുവനായി ലഭിക്കുന്ന ആദ്യത്തെയാളാണ് പ്രേം സാഗര്‍. മേജര്‍ ജനറല്‍ ഒബയ്ദ് മൊഹീര് ബിന്‍ സുരൂര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ്, ഡാര് അല്‍ ബെര് സൊസൈറ്റി എന്നിവരുടെ നേതൃത്വത്തിലുള്ള തൊഴില്‍ കാര്യങ്ങളുടെ സ്ഥിരം സമിതിയുടെ ഇടപെടലിനെത്തുടര്‍ന്ന് കമ്പനി ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന് 5,600 ദിര്‍ഹം പണമായി നല്‍കിയത്. കൂടാതെ സ്വദേശമായ ആന്ധ്രാപ്രദേശിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്ത് നല്‍കുകയും ചെയ്തു. ഇത് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷ പൂര്‍ണമായ അവസരമാണെന്നും നാട്ടിലേക്ക് പോകാനായതില്‍ എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
ശമ്പള പ്രശ്നം തുടങ്ങുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വരെ ഞാന്‍ കമ്പനിയുമായി സന്തോഷത്തോടെ പ്രവര്‍ത്തിക്കുകയായിരുന്നു. ഈ സമയത്ത്, എന്റെ ഭാര്യയ്ക്ക് ക്യാന്‍സര്‍ രോഗം കണ്ടെത്തി. അവളുടെ ചികിത്സാ ചിലവ് താങ്ങാനാകുന്നതിലപ്പുറമായിരുന്നു. ഞങ്ങളുടെ പക്കലുള്ളതെല്ലാം ഞാന്‍ വിറ്റു, ഞാന്‍ നിര്‍മ്മിച്ച വീട് 1.4 ദശലക്ഷം ദിര്‍ഹത്തിന് പണയംവച്ചു. പക്ഷേ ചികിത്സകള്‍ ഒന്നും ഫലം കണ്ടില്ല. അവള് ഇപ്പോള്‍ രോഗത്തിന്റെ അവസാന ഘട്ടത്തിലാണ്. എനിക്ക് ചെയ്യാനാകുന്നത് അവള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും അവളോടൊപ്പം ഉണ്ടായിരിക്കുകയും ചെയ്യുക എന്നതാണ്.പ്രം സാഗര്‍ പറയുന്നു.തങ്ങളുടെ പ്രയസുഹൃത്തിനെ യാത്രയാക്കാന്‍ ഒരു കൂട്ടം തൊഴിലാളികള്‍ പ്രേം സാഗറിനൊപ്പം വിമാനത്താവളത്തിലേക്ക് പോയിരുന്നു. അവര്‍ അദ്ദേഹത്തിന് ചോക്ലേറ്റുകളും വസ്ത്രങ്ങളുമുള്ള സമ്മാനം നല്‍കിയാണ് യാത്രയാക്കിയത്. ‘ഞങ്ങളുടെ സുഹൃത്തിന്റെ സന്തോഷത്തില്‍ പങ്കുചേരുന്നു. ഞങ്ങളുടെ ശമ്പളവും വരും എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു താമസിയാതെ ഞങ്ങള്‍ക്ക് ്പ്രിയപ്പെട്ടവരുമായി വീണ്ടും ഒന്നിക്കാന്‍ കഴിയും, അദ്ദേഹത്തിന്റെ സുഹൃത്തായ ‘അശോക് കുമാര്‍ പറഞ്ഞു.
Post Your Comments