Latest NewsIndia

ബൗണ്ടറിയുടെ എണ്ണം കൊണ്ടല്ല ലോകകപ്പ് വിജയിയെ തീരുമാനിക്കേണ്ടത്;- സച്ചിന്‍ ടെൻഡുൽക്കർ

മുംബൈ: ബൗണ്ടറിയുടെ എണ്ണം കൊണ്ടല്ല ലോകകപ്പ് വിജയിയെ തീരുമാനിക്കേണ്ടത്. സച്ചിന്‍ തുറന്നു പറഞ്ഞു. സൂപ്പർ ഓവറിലും സമനില ആയ സാഹചര്യത്തിൽ ഒരു സൂപ്പർ ഓവർ കൂടി നടത്തണമായിരുന്നുവെന്ന് സച്ചിൻ പറഞ്ഞു. ലോകകപ്പ് ഫൈനലിൽ മാത്രമല്ല, ടൈ ആകുന്ന മറ്റ് മത്സരങ്ങളിലും ഇത് നടപ്പാക്കണമെന്നും ക്രിക്കറ്റ് ഇതിഹാസം ആവശ്യപ്പെട്ടു. എല്ലാ മത്സരങ്ങളും പ്രാധാന്യമുള്ളതാണെന്നായിരുന്നു സച്ചിൻ വ്യക്തമാക്കിയത്.

ഇരു ടീമും നേടിയ ബൗണ്ടറികളുടെ എണ്ണമായിരിക്കരുത് ഒരിക്കലും വിജയിയെ നിര്‍ണയിക്കാനുള്ള അടിസ്ഥാനം. അത് ലോകകപ്പ് ഫൈനല്‍ മാത്രമല്ല, എല്ലാ മത്സരങ്ങളിലും അങ്ങനെതന്നെയാണ്. ഫുട്ബോളില്‍ നിശ്ചിത സമയത്ത് സമനിലയാവുന്ന നോക്കൗട്ട് മത്സരങ്ങള്‍ എക്സ്ട്രാ ടൈമിലേക്ക് പോകുമ്പോള്‍ അവിടെ മറ്റ് കാര്യങ്ങള്‍ ഒന്നും പരിഗണിക്കാറില്ലല്ലോ എന്നും സച്ചിന്‍ ചോദിച്ചു.

മത്സരം ടൈ ആയതോടെ ജേതാക്കളെ നിശ്ചയിക്കാൻ ബൗണ്ടറി നിയമം കൊണ്ടുവന്നതിനെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്. പന്ത്രണ്ടാം ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടും ന്യൂസിലാൻഡും തമ്മിലുള്ള മത്സരം നിശ്ചിത ഓവറിൽ സമനിലയിൽ അവസാനിച്ചു. ഇതേത്തുടർന്ന് മത്സരം സൂപ്പർ ഓവറിലേക്ക് കടക്കുകയായിരുന്നു. എന്നാൽ സൂപ്പർ ഓവറിലും മത്സരം ടൈ ആയിരുന്നു. ഇതേത്തുടർന്ന് മത്സരത്തിൽ ഏറ്റവുമധികം ബൗണ്ടറി നേടിയതിന്‍റെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ടിനെ ലോകകപ്പ് ജേതാക്കളായി പ്രഖ്യാപിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button