ന്യൂ യോർക്ക്: അമേരിക്കയിൽ വർഷാവർഷം ശരാശരി 400,000 ജനങ്ങളെയാണ് ലൈം രോഗം ബാധിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ കീടങ്ങളെ ഉപയോഗിച്ച് പെന്റഗൺ നടത്തിയ പരീക്ഷണം ലൈം രോഗത്തിന്റെ വ്യാപനത്തിന് കാരണമായോ എന്ന് അന്വേഷിക്കാൻ യുഎസ് പ്രതിനിധിസഭ ആവശ്യപ്പെട്ടു.
പരീക്ഷണത്തിൽ ഉപയോഗിച്ച ഏതെങ്കിലും പ്രാണികളെ ആകസ്മികമായോ പരീക്ഷണാടിസ്ഥാനത്തിലോ ലബോറട്ടറിക്ക് പുറത്തേക്ക് വിട്ടിട്ടുണ്ടോ എന്ന് വ്യക്തമായി പരിശോധിക്കണം. ഭേദഗതി സഭ വോയ്സ് വോട്ടിലൂടെ അംഗീകരിക്കുകയും അത് പ്രതിരോധ ചെലവുകളുടെ ബില്ലിൽ ചേർക്കുകയും ചെയ്തു.
1950-നും 1975-നും ഇടയിൽ ചെള്ളുകള്‍ ഉള്‍പ്പടെയുള്ള ചെറു പ്രാണികളെ ഒരു ജൈവായുധമായി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് പരീക്ഷണങ്ങള്‍ നടത്തിയോ എന്ന് അവലോകനം നടത്താന്‍ പ്രതിരോധ വകുപ്പിലെ ഇൻസ്പെക്ടർ ജനറലിനോട് സഭ നിർദ്ദേശിച്ചു. ഫോർട്ട് ഡിട്രിക്, മേരിലാൻഡ്, ന്യൂയോർക്കിലെ പ്ലം ഐലന്റ് തുടങ്ങിയ യുഎസ് സർക്കാർ കേന്ദ്രങ്ങളിൽ ചെള്ളുകള്‍ ഉള്‍പ്പടെയുള്ള ചെറു പ്രാണികളെ ഒരു ജൈവായുധമായി ഉപയോഗിച്ച് ഗവേഷണങ്ങൾ നടത്തിയിട്ടുണ്ടെന്ന് സൂചിപ്പിക്കുന്ന നിരവധി പുസ്തകങ്ങളും ലേഖനങ്ങളും അടുത്തിടെ പുറത്തു വന്നിട്ടുണ്ട്.
Post Your Comments