Latest NewsGulf

ലോകത്ത് ആദ്യമായൊരുങ്ങുന്ന നൂതന സംവിധാനം; ഡ്രൈവിങ് ടെസ്റ്റിന് ഇനി പരിശോധകന്‍ വേണ്ട

ദുബായില്‍ പരിശോധകരില്ലാതെ ഡ്രൈവിങ് ടെസ്റ്റ് പൂര്‍ത്തിയാക്കാന്‍ സംവിധാനമൊരുങ്ങുന്നു. നിര്‍മിത ബുദ്ധി ഉപയോഗിച്ചുള്ള സ്മാര്‍ട് ഡ്രൈവിങ് ടെസ്റ്റ് നിലവില്‍ വന്നു. ലോകത്ത് ആദ്യമായാണ് ഇത്തരത്തില്‍ സ്മാര്‍ട് ഡ്രൈവിങ് ടെസ്റ്റ് സംവിധാനം തുടങ്ങുന്നത്. ആര്‍.ടി.എ ഉദ്യോഗസ്ഥന്റെ സാന്നിധ്യം ഇല്ലാതെയായിരിക്കും ഡ്രൈവിങ് ടെസ്റ്റ്. പരിശീലനം നേടുന്നയാളുടെ മികവുകള്‍ വിലയിരുത്താന്‍ വാഹനത്തിനുള്ളില്‍ ഒരു ക്യാമറയും ആകെ 20 സെന്‍സറുകളുമുണ്ടായിരിക്കും. വാഹനത്തിനു പുറത്ത് നാലു ക്യാമറകളും യാര്‍ഡില്‍ അഞ്ചു ക്യാമറകളും ഉണ്ടാകും.

നിര്‍മിത ബുദ്ധിയുടെ സാധ്യതകള്‍ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗപ്പെടുത്തുകയാണ് ദുബായ്. നിര്‍മിത ബുദ്ധി ഉള്‍പ്പെടെ നൂതന സംവിധാനങ്ങള്‍ ഉപയോഗിച്ച് ഡ്രൈവിങ് ശേഷി നിരീക്ഷിച്ചു മാത്രം ലൈസന്‍സ് നല്‍കുന്നതാണ് പുതിയ രീതി.
വാഹനമോടിക്കുന്നയാളിന്റെ സൂക്ഷ്മ ചലനങ്ങള്‍ സെന്‍സറുകള്‍ ഒപ്പിയെടുക്കും. ഇതുവഴി പരിശോധകന്റെ ഭാഗത്തുനിന്നുള്ള അപാകതകളും ഇല്ലാതാകും. എല്ലാ കാര്യങ്ങളും സമഗ്രമായി വിലയിരുത്തി ഫലം രേഖപ്പെടുത്തും. ടെസ്റ്റിങ് യാര്‍ഡിലെ കണ്‍ട്രോള്‍ ടവറിലെ സ്‌ക്രീനില്‍ ആര്‍ടിഎ ഉദ്യോഗസ്ഥന് ഇവ നിരീക്ഷിക്കാനുമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button