ന്യൂ ഡൽഹി: ന്യൂ ഡൽഹിയിൽ നടന്ന ചടങ്ങിൽ റെഡ്മീ കെ 20 പ്രോ, റെഡ്മീ കെ 20 എന്നീ ഫോണുകളാണ് അവതരിപ്പിച്ചത്. മിഡ് റേഞ്ചിൽ മികച്ച ഫ്ലാഗ്ഷിപ്പ് ഫോൺ എന്ന് ഷവോമി ഈ ഫോണുകളെ വിശേഷിപ്പിക്കുന്നു. ലോകത്തിലെ ഏറ്റവും വേഗതയേറിയ ഫോൺ എന്നാണ് “ആൽഫ ഫ്ലാഗ്ഷിപ്പ്” എന്ന് ഷവോമി ഓമനപേരിട്ട് വിളിക്കുന്ന റെഡ്മീ കെ പ്രോയ്ക്ക് നൽകുന്ന വിശേഷണം.
ഷവോമിയുടെ ഡിസൈനിലേക്ക് വന്നാൽ ഓറ ഡിസൈൻ എന്നാണ് ഫോണിന്‍റെ ഡിസൈനെ ഷവോമി വിശേഷിപ്പിക്കുന്നത്. 3 ഡി കർവ്ഡ് ഗ്ലാസ് ബാക്ക്, ഇന്റസ്ട്രീയൻ ഗ്രേഡ് അലുമിനിയത്തിലുള്ള നിർമ്മാണം എന്നിവ പ്രത്യേകതയാണ്. ഹൈ ബിൽഡ് ക്വാളിറ്റിയിലും ഫോണിന്റെ ഭാരം 191 ഗ്രാം മാത്രമായി ചുരുക്കാനും ഷവോമിക്ക് കഴിഞ്ഞിട്ടുണ്ട്. ഫോണിന്‍റെ സ്ക്രീനിലേക്ക് വന്നാൽ ആദ്യമായി ഒഎൽഇഡി ഡിസ്പ്ളേ അവതരിപ്പിക്കുന്ന റെഡ്മീ ഫോൺ ആണ് കെ 20. 6.39 ഇഞ്ച് 91.9 അനുപാതം ഫുൾ എച്ച്ഡി ഫുൾഡിസ്പ്ലേയാണ് കെ 20ക്ക് ഉള്ളത്.
ചിപ്പ് സെറ്റിന്‍റെ കാര്യത്തിലേക്ക് വന്നാൽ ക്യൂവൽകോം സ്നാപ്ഡ്രാഗൺ 855 ആണ് കെ20 പ്രോയുടെ ശേഷി നിർണ്ണയിക്കുന്നത്. വൺപ്ലസ് പോലുള്ള ഫോണുകളിൽ ഉപയോഗിക്കുന്ന ഈ ക്വാഡ്കോർ പ്രോസസ്സർ ഫോണിന്റെ പ്രവർത്തന വേഗത 40 ശതമാനം വർദ്ധിപ്പിക്കും. 30 ശതമാനത്തോളം ഊർജ ക്ഷമതയും നൽകുന്നു. ക്യാമറയുടെ രണ്ട് വശത്തും എൽഇഡി എഡ്ജ് ലൈറ്റനിംഗ് സിസ്റ്റം ഉണ്ട്. വീഴ്ചയിൽ അപകടം പറ്റുന്നത് തടയുന്നതിന് ഈ ക്യാമറയ്ക്ക് പ്രത്യേക സംരക്ഷണമുണ്ട്. ദിവസം നൂറ് സെൽഫി എടുത്താലും 8 വർഷം ക്യാമറയ്ക്ക് ഷവോമി നൽകുന്ന ജീവിത കാലയളവ്. 20എംപിയാണ് മുന്നിലെ ക്യാമറയുടെ ശേഷി.
Post Your Comments