Latest NewsIndia

സ്വത്തും പണവും ഇളയ സഹോദരിക്ക് നല്‍കി യുവാവ് തൂങ്ങി മരിച്ചു; പിന്നാലെ പിതാവും മൂത്തസഹോദരിയും ജീവനൊടുക്കി

കോയമ്പത്തൂര്‍: സ്വത്തുക്കളും പണവും ഇളയ സഹോദരിക്ക് നല്‍കി യുവാവും കുടുംബവും ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ തിരുപ്പൂര്‍ ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. 37 കാരനായ യുവാവും പിതാവും മൂത്ത സഹോദരിയും ഉള്‍പ്പെടെയുള്ളവരെയാണ് ആത്മഹത്യ ചെയ്തത്. ഗോപാലകൃഷ്ണന്‍, പിതാവ് ദുരൈരാജ്. മൂത്ത സഹോദരി സെല്‍വി എന്നിവരെ വീടിനുളളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

ആത്മഹത്യയ്ക്ക് മുമ്പ് ഇളയ സഹോദരിയുടെ വീട്ടില്‍ എത്തിയ ഗോപാലകൃഷ്ണന്‍ സ്വത്തുക്കള്‍ സഹോദരിയുടെ പേരിലാക്കിയതിന്റെ രേഖകളും 30,000 രൂപയും നല്‍കി മടങ്ങി. പെട്ടെന്ന് എന്തെങ്കിലും ആവശ്യം വന്നാല്‍ ഉപകരിക്കുമെന്ന് പറഞ്ഞാണ് യുവാവ് സഹോദരിയുടെ കൈവശം പണം നല്‍കിയത്. എന്നാല്‍ ആ പണം യുവതിക്ക് സ്വന്തം പിതാവിന്റെയും സഹോദരങ്ങളുടെയും ശവസംസ്‌കാര ചടങ്ങുകള്‍ക്ക് തന്നെ ഉപയോഗിക്കേണ്ടി വന്നു. സഹോദരിയെ സന്ദര്‍ശിച്ച് തിരികെ വീട്ടിലെത്തിയ ഗോപാലകൃഷ്ണന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ചു. ഇതിന് പിന്നാലെ 70 വയസുള്ള ഇയാളുടെ പിതാവ് ദുരൈരാജും മൂത്ത സഹോദരി സെല്‍വിയും വിഷം കഴിച്ച് മരിക്കുകയായിരുന്നു.അതേസമയം, ഇവരുടെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button