Devotional

രാമായണം പുണ്യവുമായി വീണ്ടുമൊരു കർക്കിടകം എത്തുന്നു, നമ്മൾ ചെയ്യേണ്ടതും ചെയ്യേണ്ടാത്തതും

കർക്കിടകം രാമായണമാസമാണ്. എല്ലാ വീടുകളിലും ഗൃഹനാഥനോ ഗൃഹനാഥയോ സന്ധ്യയ്ക്ക് വിളക്ക് വച്ച് രാമായണം പാരായണം ചെയ്യുന്നു.

പഞ്ഞകര്‍ക്കടകം എന്നാണ് പണ്ട് കർക്കിടകത്തെ വിളിച്ചിരുന്നത്. അന്ന് കർക്കടകത്തിൽ കരിക്കാടി ആയിരുന്നു. ദാരിദ്ര്യം വാളെടുത്തു തുള്ളിയിരുന്ന കാലം. കനത്ത മഴയിൽ പലർക്കും ജോലിയും കൂലിയുമില്ലാതെ കർക്കടകത്തിൽ കഷ്ടത വന്നിരുന്നു. എന്നാൽ ഇന്ന് സ്ഥിതി മാറി. കർക്കിടകം രാമായണ പുണ്യ മാസമായി ഉയർത്തപ്പെട്ടു. എങ്ങും കഷ്ടത മാറാനായി വിലക്ക് വെച്ച് സന്ധ്യക്ക്‌ രാമായണ പാരായണം.കർക്കടകം രാമായണമാസമാണ്. എല്ലാ വീടുകളിലും ഗൃഹനാഥനോ ഗൃഹനാഥയോ സന്ധ്യയ്ക്ക് വിളക്ക് വച്ച് രാമായണം പാരായണം ചെയ്യുന്നു.

ഭഗവതിമാസം ആയതിനാൽ ദേവീക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തുന്നു. വിഘ്നങ്ങൾ അകലാനായി വീടുകളിൽ ഗണപതി ഹോമവും ഐശ്വര്യത്തിനായി ഭഗവതി സേവയും നടത്തുന്നു.കർക്കടകം ജ്യോതിഷ അടിസ്ഥാനത്തിൽ ചന്ദ്രന്റെ മാസമാണ്. സൂര്യൻ രാജാവും ചന്ദ്രൻ രാജ്ഞിയും ആദിത്യൻ ശിവനും ചന്ദ്രൻ പാർവ്വതിയുമാണ് എന്നു ഭാരതീയ ജ്യോതിഷം പറയുന്നു. കർക്കടകമാസം അതിനാൽതന്നെ ഭഗവതി മാസവുമാണ്.കർക്കടകത്തിൽ ഭവനങ്ങളിൽ ഗണപതിഹോമവും ഭഗവതി സേവയും നടത്തുന്നു. എല്ലാ ക്ഷേത്രങ്ങളിലും ഇതു നിത്യവും നടത്തുന്നു.

വീട്ടിൽ വച്ചു ചെയ്യാൻ അസൗകര്യം ഉള്ളവർക്ക് അടുത്തുള്ള ക്ഷേത്രത്തിൽ വച്ചും നടത്താം.കർക്കടകമാസത്തിൽ ചെയ്യുന്ന ഈ പൂജകൾ അടുത്ത ഒരു വർഷത്തേക്ക് വിഘ്നങ്ങൾ ഒഴിവാക്കി വീട്ടിൽ ഐശ്വര്യം നിറയാൻ സഹായിക്കും എന്നാണ് വിശ്വാസം.രാമായണമാസമായതിനാൽ രാമായണ പാരായണവും വീടുകളിലും ക്ഷേത്രങ്ങളിലും നിത്യവും തുടരുന്നു. കർക്കടകവാവ് പിതൃക്കൾക്ക് ബലി ഇടേണ്ട വിശേഷ ദിവസമാണ്. എല്ലാ മാസവും വാവിനു ബലി ഇടുന്നത് നല്ലതാണ്. അതു സാധിക്കാത്തവർ നിശ്ചയമായും കർക്കടകവാവ് ബലിയിടണം.

ആലുവ ശിവക്ഷേത്രത്തിലും തിരുനെല്ലിയിലും വർക്കലയിലും മാത്രമല്ല കേരളത്തിലെ എല്ലാ ശിവക്ഷേത്രങ്ങളിലും മറ്റു ക്ഷേത്രങ്ങളിലും കർക്കടകവാവ് ബലി ഇടാൻ സൗകര്യം ഒരുക്കുന്നുണ്ട്. ആയുർവേദ ചികിത്സയ്ക്കും സൗന്ദര്യവർധക ചികിത്സയ്ക്കും കർക്കടകമാസം വിശേഷമാണ്. അധികം വെയിൽ ഇല്ലാത്തതും ആവശ്യത്തിന് മഴ ലഭിക്കുന്നതുമായ ഈ കാലം പ്രകൃതി മലയാളികൾക്കായി ചിങ്ങത്തെ വരവേൽക്കാനായി കനിഞ്ഞു നൽകിയതാണ്.

കർക്കടക കഞ്ഞി കഴിക്കുക എന്നത് ഇപ്പോള്‍ ചെറുപ്പക്കാർ പോലും ഒരു ഫാഷനാക്കിയിരിക്കുകയാണ്. ആരോഗ്യത്തിന് ഉത്തമമാണിത്. മലയാളികൾ ആയുർവേദത്തിലെ ഔഷധക്കഞ്ഞിയിൽനിന്നു പ്രചോദനം കൊണ്ട് എടുത്ത നല്ല ശീലമാണത്. ചേനയും ചേമ്പും താളും തകരയുമൊക്കെ ഈ മാസത്തിൽ കഴിക്കുന്നത് നല്ലതാണ്. ചേമ്പിന്റെയും മറ്റും ചൊറിച്ചിൽ പോലും ഈ മാസത്തിൽ കുറയും. എന്നാൽ ഈ മാസം മുരിങ്ങയില കഴിക്കാൻ പാടില്ലെന്നും ആയുര്‍വേദം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button