ന്യൂ ഡല്‍ഹി: ഭീകരാക്രമണങ്ങത്തിനിടെ മരിക്കുന്ന അര്‍ധ സൈനികര്‍ രക്തസാക്ഷികളല്ലെന്ന് കേന്ദ്രം. ഇങ്ങനെ മരിക്കുന്ന അര്‍ധ സൈനികരെ ഔദ്യോഗികമായി രക്തസാക്ഷികളെന്ന് നാമകരണം ചെയ്യാറില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി വ്യക്തമാക്കി. ലോക്‌സഭയില്‍ ആന്റോ ആന്റണിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
എന്നാല്‍, ആക്രമണത്തിനിടെ കൊല്ലപ്പെടുന്ന കേന്ദ്ര സായുധ പോലീസ് സേന, അസം റൈഫിള്‍ എന്നീ സേനകളിലെ അംഗങ്ങളുടെ ഉറ്റ ബന്ധുക്കള്‍ക്ക് ഓപ്പറേഷണല്‍ കാഷ്വല്‍റ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും മന്ത്രി അറിയിച്ചു.
ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുന്ന അര്‍ധസൈനികരേയും രക്തസാക്ഷികളായി പരിഗണിക്കണമെന്ന ആവശ്യം നിലനില്‍ക്കവേയാണ് മന്ത്രിയുടെ ഈ മറുപടി.
Post Your Comments