വളരെ നേര്‍ത്ത കയറുകളില്‍ പിടിച്ച് തൂങ്ങി സ്ത്രീകൾ പുഴ കടക്കുന്ന വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. മധ്യപ്രദേശിലെ ദേവാസിലെ സോങ്കച്ച് തെഹ്ശീലിലാണ് സംഭവം. സ്ത്രീകളില്‍ ഒരാള്‍ കൈയില്‍ വെള്ളവും കൊണ്ട് ഒറ്റകൈ ഉപയോഗിച്ചാണ് കയറുകളിലൂടെ മറുകര കടക്കുന്നത്. മറ്റൊരാള്‍ സ്വന്തം കുട്ടിയെ പിറകില്‍ തൂക്കിയാണ് പുഴ കടക്കുന്നത്. സര്‍ക്കസിലേത് പോലെ അങ്ങേയറ്റം ശ്രദ്ധ കൊടുത്താണ് ഇവര്‍ പാലം കടക്കുന്നത്. വീഡിയോ വൈറലായതോടെ മധ്യപ്രദേശ് സർക്കാർ പ്രതിക്കൂട്ടിലായിരിക്കുകയാണ്. ഇവരുടെ കഷ്ടപ്പാട് ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലേ എന്നും തിരഞ്ഞെടുപ്പിന്റെ സമയത്ത് ഈ പ്രദേശങ്ങളിലേക്കൊന്നും കോണ്‍ഗ്രസ് വന്നില്ലേയെന്നും സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ ഉയരുകയാണ്.
#WATCH: Villagers in Sonkach Tehsheel of Dewas risk their lives to cross a river in the area. The villagers balance themselves with the help of two ropes tied across the river. #MadhyaPradesh pic.twitter.com/wztJDRb2M5
— ANI (@ANI) July 14, 2019
Post Your Comments