ന്യൂ ഡൽഹി : എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്‍റണി. സാക്ഷര കേരളം ലജ്ജിച്ച് തലതാഴ്ത്തേണ്ട സംഭവമാണ് യൂണിവേഴ്‍സിറ്റി കോളേജിലുണ്ടായത്. പി എസ് സിയുടെ വിശ്വാസ്യത പോലും ചോദ്യം ചെയ്യപ്പെടുകയാണ്. അന്വേഷണം നടക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറയുമ്പോഴും കേരള പോലീസിന്‍റെ കൈകൾ കെട്ടിയിട്ടിരിക്കുന്ന അവസ്ഥയിലാണ്. ജുഡീഷ്യൽ അന്വേഷണത്തിന്‍റെ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിന് മുൻപ് രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിക്കണമെന്നും പരീക്ഷാ ക്രമക്കേടിലടക്കം ജുഡീഷ്യൽ അന്വേഷണം വേണമെന്നു എകെ ആന്‍റണി ആവശ്യപ്പെട്ടു.
പ്രത്യക്ഷ സമരത്തിലാണ് കെഎസ്‍യു. എസ്എഫ്ഐക്കെതിരെ നടപടി ആവശ്യപ്പെടുന്ന അഭിജിത്തിന്‍റെ നിരാഹാര സമരത്തിന് പ്രതിപക്ഷത്തിന്‍റെ നല്ല പിന്തുണയുണ്ടെന്നും ആന്‍റണി വ്യക്തമാക്കി. അതോടൊപ്പം ഏറ്റവുമധികം ആളുകളെ കൊന്ന വിദ്യാർത്ഥി സംഘടന എസ്എഫ്ഐയാണെന്നും ഏറ്റവും കൊലവിളി നടത്തിയ സംഘടനയും എസ്എഫ് ഐ തന്നെയെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments