![shivaranjith](/wp-content/uploads/2019/07/shivaranjith.jpg)
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയായ ശിരഞ്ജിത്തിന്റെ കായിക സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ലെന്ന് കേരള സര്‍വകലാശാല.
ഭൂവനേശ്വറില്‍ നടന്ന അന്തഃസര്‍വകലാശാല അമ്പെയ്ത്ത് , സര്‍വകലാശാല ഹാന്‍ഡ്ബോള്‍ മത്സരം തുടങ്ങിയവയില്‍ ശിവരഞ്ജിത് പങ്കെടുത്തിട്ടുണ്ട്. രേഖകള്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ലെന്ന് ബോധ്യപ്പെട്ടിട്ടു. സര്‍വകലാശാല കായിക വിഭാഗം മേധാവി ജയരാജ് ഡേവിഡ് ആണ് ഇക്കാര്യം അറിയിച്ചത്.
ഗ്രേസ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പി.എസ്.സി സിവില്‍ പോലീസ് റാങ്ക് ലിസ്റ്റില്‍ ശിവരഞ്ജിത്ത് ഒന്നാം സ്ഥാനത്തെത്തിയിരുന്നു. കൂടാതെ ഇയാളുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ വ്യാജ സീല്‍ കണ്ടെടുത്തതോടെ ഇയാളുടെ സര്‍ട്ടിഫിക്കറ്റുകളുടെ കാര്യത്തില്‍ സംശയമുയര്‍ന്നിരുന്നു. എന്നാല്‍ കായിക സര്‍ട്ടിഫിക്കറ്റുകളെല്ലാം ഒറിജിനലാണെന്നാണ് സര്‍വകലാശാല വ്യക്തമാക്കുന്നത്.
Post Your Comments