Latest NewsBusiness

മികച്ച നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ച് ഇന്ത്യന്‍ ഓഹരി വിപണി

മുംബൈ: മികച്ച നേട്ടത്തിൽ ഇന്ത്യന്‍ ഓഹരി വിപണി. മുംബൈ ഓഹരി സൂചിക സെന്‍സെക്സ് 234 പോയിന്‍റ് ഉയര്‍ന്ന് 39,131.89ലും, ദേശീയ ഓഹരി സൂചിക നിഫ്റ്റി 73 പോയിന്‍റ് ഉയര്‍ന്ന് 11,661.05ലുമാണ് ഇന്നത്തെ വ്യാപാരം അവസാനിച്ചത്. ടാറ്റ മോട്ടോഴ്സ്, ഒഎന്‍ജിസി, യെസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലെത്തിയപ്പോൾ ടിസിഎസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, സീ എന്‍റര്‍ടെയ്ന്‍‍മെന്‍റ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലേക്ക് വീണു.

രാവിലെ ഫ്ലാറ്റ് ട്രേഡിംഗിലായിരുന്നു ഇന്ത്യൻ ഓഹരി വിപണി ഇന്ന് തുടക്കമിട്ടത്. തുടർന്ന് വന്ന മണിക്കൂറുകളിൽ സെൻസെക്സും നിഫ്റ്റിയും നേട്ടത്തിലേക്ക് ഉയരുകയും രണ്ടാം സെഷനിലേക്ക് വ്യാപാരം കടന്നപ്പോൾ മികച്ച നിലയിലെത്തി കരുത്ത് കാട്ടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button