ആറന്മുള: വയസല്ല പ്രധാനം വഴിപാട് നടത്തുന്നതാണ്. അതാണ് കഴിഞ്ഞ ദിവസം പാര്‍ത്ഥസാരഥി ക്ഷേത്ര നടയില്‍ നടന്നത്. എണ്‍പത് വയസ് പിന്നിട്ട അച്ഛന്റെ ചോറൂണ് മക്കള്‍ അങ്ങ് നടത്തി. ചോറൂണിന് കര്‍ക്കടക മാസത്തിന് മുന്‍പുള്ള നല്ല മൂഹുര്‍ത്തമായിരുന്നു തിങ്കളാഴ്ച. ഇതറിഞ്ഞതോടെ മക്കളും മരുമക്കളും പേരക്കുട്ടികളുമെല്ലാമായി എത്തി വഴിപാട് നടത്തുകയായിരുന്നു. ചേര്‍ത്തല വാരനാട് ശബരിപ്പാടത്ത് രവീന്ദ്രനാഥന്‍ നായരുടെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നേര്‍ന്ന വഴിപാട് ആണ് അങ്ങനെ യാഥാര്‍ത്ഥ്യമായത്. രവീന്ദ്രനാഥിന്റെ അച്ഛന്‍ 83 വര്‍ഷം മുന്‍പ് നേര്‍ന്ന വഴിപാടായിരുന്നു മകനെ പാര്‍ത്ഥസാരഥി ക്ഷേത്ര നടയില്‍ കൊണ്ടുവന്ന് ചോറൂണ് നടത്തിക്കാമെന്നത്. എണ്‍പത് പിന്നിട്ടൊരാള്‍ ആദ്യ ചോറുണ്ണാന്‍ എത്തിയതോടെ അപൂര്‍വമായൊരു ചടങ്ങാണ് പാര്‍ത്ഥസാരഥി ക്ഷേത്ര നടയില്‍ നടന്നത്.
Post Your Comments