Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
MollywoodLatest News

ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ ജീവിതം മാറ്റി മറിച്ച ദിവസമാണ് ഇന്ന്- മറക്കാനാവാത്ത ദിവസത്തെ കുറിച്ച് പോസ്റ്റിട്ട് നിവിന്‍ പോളി

ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ് റിലീസ് ചെയ്യുന്നത്. ആ സിനിമയില്‍ ഒരുപിടി പുതുമുഖങ്ങളുണ്ടായിരുന്നു. അവരെല്ലാം ഇന്ന് മലയാളം സിനിമയിലെ മുന്‍ നിരയിലുമെത്തിയിട്ടുണ്ട്. അതിലൊരാളാണ് നടന്‍ നിവിന്‍ പോളി. തന്റെ ജീവിതം മാറ്റി മറിച്ച ദിവസത്തെ കുറിച്ച് താരം ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു. ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ ജീവിതം മാറ്റി മറിച്ച ദിവസമാണ് ഇന്ന്. വിനിത് ശ്രീനിവാസന് നന്ദി പറയുന്നുവെന്ന് താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. എന്നാല്‍ ആരാധകര്‍ ഈ പോസ്റ്റില്‍ കണ്ടത് മറ്റൊന്നാണ്. നടന്‍ ദിലീപാണ് പുതുമുഖങ്ങളെ വെച്ചുള്ള ഈ ചിത്രം നിര്‍മ്മിച്ചത്. ചിത്രത്തിന്റെ വിതരണവും ദിലീപിന്റെ ഉടമസ്ഥതയില്‍ തന്നെ ഉള്ള കമ്പനി ആയിരുന്നു ചെയ്തത്. ഈ അവസരത്തില്‍ ചിത്രത്തിന്റെ നിര്‍മ്മാതാവിന് നന്ദി അറിയിക്കാതിരുന്നതെന്നതെന്താണെന്നാണ് ഇവര്‍ ചോദിക്കുന്നത്. അക്കാലത്ത് പുതുമുഖങ്ങളെ വച്ച് പരീക്ഷിച്ച് സിനിമ വിജയിച്ചതില്‍ ദിലീപ് ഒട്ടേറെ അഭിനന്ദനം ഏറ്റു വാങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പോസ്റ്റില്‍ ദിലീപിന്റെ പേരില്ല. ദിലീപേട്ടനെ മറന്നോ എന്ന തരത്തിലാണ് ചോദ്യങ്ങള്‍ മിക്കതും.

https://www.facebook.com/NivinPauly/posts/2226053284130935

shortlink

Related Articles

Post Your Comments

Related Articles


Back to top button